കുപ്പിയ്ക്ക് ഇനി കല്യാണമേളം!! വിശാഖിന്റെ കല്യാണനിശ്ചയം കഴിഞ്ഞു

തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് വിശാഖ്. കുപ്പി എന്നാണ് വിശാഖിനെ സ്‌നേഹത്തോടെ മലയാളികള്‍ വിളിക്കുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടയാണ് വിശാഖ് മലയാള സിനിമിലേക്ക് എത്തുന്നത്. ഇതിലെ കുപ്പി എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ വിശേഷങ്ങളും ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയ നിറയെ. ജയപ്രിയ എന്നാണ് വിശാഖിന്റെ പങ്കാളിയുടെ പേര്. താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. നടി അന്ന ബെന്‍, അനാര്‍ക്കലി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. തന്റെ വിവാഹത്തെ കുറിച്ചും ജയപ്രിയയെ കുറിച്ചുമെല്ലാം താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ മുന്‍പേ അറിയിച്ചിരുന്നു. ആനന്ദം എന്ന ഒറ്റ സിനിമകൊണ്ട് തന്നെ പ്രശസ്തി നേടിയെടുത്ത നടനാണ് വിശാഖ്. പ്രേക്ഷകരെ തങ്ങളുടെ കോളേജ് കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ സിനിമയായിരുന്നു ആനന്ദം. ഇതില്‍ കോമഡി നിറഞ്ഞ ഒരു കഥാപാത്രത്തില്‍ ആയിരുന്നു വിശാഖ് എത്തിയത്.

പുത്തന്‍പണം ,ചങ്ക്സ് ,ചെമ്പരത്തിപ്പൂ എന്നിവയാണ് നടന്റെ മറ്റു പ്രധാന സിനിമകള്‍. ഇതിനിടെ ആല്‍ബത്തിലും താരം അഭിനയിച്ചിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മലയാള ചിത്രത്തില്‍ ഒരു സ്ഥാനം കണ്ടെത്തുക എന്ന അധികമാര്‍ക്കും ലഭിക്കാത്ത ഒരു ഭാഗ്യം സിദ്ധിച്ച താരമാണ് കുപ്പി.

Aswathy