വിജയിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ താല്പര്യമുണ്ടെന്ന് നടൻ വിശാൽ

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് നടൻ വിശാൽ. തന്റെ വലിയൊരു ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. മറ്റൊന്നുമല്ല വിജയിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹമാണ് വിശാൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് വിശാൽ തന്റെ ഈ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്.


വിജയ് നായകനാവുന്ന ദളപതി 67-ന്റെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്ക് മൂലം സാധ്യച്ചില്ലെന്നും വിശാൽ വെളിപ്പെടുത്തി. ദളപതി 67-ന്റെ ഭാഗമാകാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്ക് മൂലം സാധ്യമായില്ലെന്നാണ് അഭിമുഖത്തിൽ വിശാൽ പറഞ്ഞത്. ലാകേഷ് കനകരാജ് തന്റെയടുത്ത് വന്ന് കഥ പറഞ്ഞിരുന്നുവെന്നും വിശാൽ പറഞ്ഞു.

തനിക്ക് പുതിയ ചിത്രങ്ങളായ ലാത്തി, മാർക്ക് ആന്റണി, തുപ്പറിവാളൻ 2 എന്നിവയുടെ തിരക്ക് മൂലമാണ് ചിത്രത്തിൽ നിന്നും പിന്മാറേണ്ടി വന്നതെന്നും നടൻ പറഞ്ഞു. സൂപ്പർതാരം വിജയുടെ കടുത്ത ആരാധകനാണ് താൻ. അദ്ദേഹത്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാഗ്രഹിക്കുന്നുണ്ട് അതിനാൽ, തുപ്പറിവാളന് ശേഷം വിജയിയെ കണ്ട് തന്റെ മനസ്സിലുള്ള വിഷയം അവതരിപ്പിക്കുമെന്നും അഭിമുഖത്തിൽ വിശാൽ പറഞ്ഞു.

Aiswarya Aishu