Categories: Film News

‘ഇത്രയും കാലം ഓടി, ഇനി ഉറങ്ങാമെന്ന്’ ലിജോ ജോസ് പെല്ലിശ്ശേരി

ഐഎഫ്എഫ്‌കെയുടെ വേദിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ‘നൻപകൽ നേരത്ത് മയക്ക’ത്തേക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. തന്റെ മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു സിനിമയാണ് നൻപകൽ നേരത്ത് മയക്കം എന്നും, ഇത്രയും നാൾ ഓടുകയായിരുന്നല്ലോ ഇനി കുറച്ച് ഉറങ്ങാമെന്നുമാണ് ലിജോ പറഞ്ഞത്.

ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം കാണികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി . ഈ സിനിമയിലെ സൗണ്ട് ഡിപ്പാർട്ട്‌മെന്റിന്റെ കോൺട്രിബ്യൂഷൻ വളരെ വലുതാണെന്നും വലിയ പരീക്ഷണങ്ങൾ ചിത്രത്തിനായി ചെയ്തതെന്നും ലിജോ പറഞ്ഞു.തന്റെ മുൻ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ പുറത്ത് കാണുന്ന മനുഷ്യന്റെ കഥയാണ് അവയെല്ലാം പറഞ്ഞത് എന്നാൽ നൻപകൽനേരത്ത് മയക്കം മനുഷ്യന്റെ ഉള്ളിലെ യഥാർത്ഥ കഥയാണ് പറയുന്നത് എന്നാണ് ലിജോ പറഞ്ഞത്.

നൻപകൽനേരത്ത് മയക്കം എങ്ങനെയാണ് ലേഔട്ട് ചെയ്യേണ്ടതെന്ന് സിനിമയുടെ എഡിറ്റർ ദീപുവിന് നന്നായി അറിയാം അങ്ങനെ നമ്മുടെ സൗണ്ട് ടീമാണ് ഈ സിനിമക്ക് യഥാർത്ഥത്തിൽ ഒരു ഷെയിപ്പ് കൊടുത്തതെന്നും എടുത്ത് പറയേണ്ടത് ദീപുവിന്റെ കാര്യം തന്നെയാണ്. സൗണ്ടിൽ വലിയ പരീക്ഷണങ്ങൾ നടത്തിയ സിനിമയാണ് നൻപകൽനേരത്ത് മയക്കം ലിജോ വ്യക്തമാക്കി.സിനിമയുടെ ആദ്യ പ്രദർശനം ഇന്നലെയായിരുന്നു

Aiswarya Aishu