നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന താരമാണ് നടന് വിശാല്‍. 47ാം വയസ്സിലും അവിവാഹിതനായി തുടരുന്നതോടെയാണ് വിശാല്‍ പാപ്പരാസികളുടെ പ്രിയ താരമായിരിക്കുന്നത്. എവിടെ പോയാലും ക്യാമറകണ്ണുകള്‍ താരത്തിനെ ഒപ്പിയെടുക്കും. നടിമാരായ വരലക്ഷ്മി ശരത്കുമാര്, ലക്ഷ്മി മേനോന് എന്നിവരുടെ പേരിനൊപ്പം വിശാലിന്റെ പേരും നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ പെണ്‍സുഹൃത്തിനൊപ്പം താരത്തിനെ പിടികൂടിയിരിക്കുകയാണ് ക്യാമറക്കണ്ണുകള്‍.
പെണ്‍സുഹൃത്തിനൊപ്പം നടക്കുന്ന വിശാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ന്യൂയോര്‍ക്കിലാണ് വിശാലും സുഹൃത്തുമുള്ളത്. ന്യൂയോര്‍ക്കിലെ തെരുവിലൂടെ യുവതിയ്ക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന താരമാണ് വീഡിയോയിലുള്ളത്. വീഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാല്‍ ശ്രദ്ധിയ്ക്കുന്നത്. അതോടെ മുഖം മറച്ച് സുഹൃത്തിനെ കൂട്ടി ഓടി മറയുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് നിറയുന്നത്. വിശാലിന്റെ രഹസ്യ കാമുകിയാണെന്നാണ് കമന്റുകള്‍ നിറയുന്നത്. ക്രിസ്മസ് ആഘോഷിക്കാനായി രഹസ്യ കാമുകിക്കൊപ്പം താരം ന്യൂയോര്‍ക്കില്‍ എത്തിയതാകും എന്നാണ് കമന്റുകള്‍.
അതേസമയം, ഈ വാര്‍ത്തകളോട് വിശാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തനിക്കെതിരെ ഉയരുന്ന വിവാദങ്ങളില്‍ അപ്പോള്‍ തന്നെ മറുപടിയുമായി വിശാല്‍ എത്താറുണ്ട്. 2019ല്‍ വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. ശേഷം ഇരുവരും ബന്ധം പിരിയുകയായിരുന്നു.