കിടിലൻ ആക്ഷനുമായി വിശാലിന്റെ ‘ലാത്തി’ ട്രെയ്‌ലർ കാണാം

വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഒരു ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രം ഡിസംബർ 22ന് പ്രദർശനത്തിനെത്തും. വിശാൽ ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് എത്തുന്നത്.

ഒരു ആക്ഷൻ-ഹെവി എന്റർടെയ്നറായി എത്തുന്ന സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ വിശാലിന് ഒന്നിലധികം പരിക്കുകൾ പറ്റിയിരുന്നു. പീറ്റർ ഹെയ്നാണ് സ്റ്റണ്ടുകളുടെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകൻ എ വിനോദ് കുമാർ തന്നെയാണ്.

സുനൈനയാണ് സിനിമയിലെ നായിക. ബാലസുബ്രഹ്‌മണ്യൻ, ബാലകൃഷ്ണ തോട്ട എന്നിവർ ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് എൻ ബി ശ്രീകാന്ത് നിർവഹിക്കുന്നു. യുവൻ ശങ്കർ രാജ സംഗീതം നൽകിയിരിക്കുന്നു റാണ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിനേതാക്കളായ റാണയും നന്ദയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ലാത്തി തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാന്നുന്ന സിനിമ ഡിസംബർ 22ന് പ്രദർശനത്തിനെത്തും.വിശാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാർക്ക് ആന്റണി.