Categories: Film News

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരം വിഷ്ണു

നിരവധി ആരാധകരെ ബിഗ് ബോസ്സിൽ  കൂടി സ്വന്തമാക്കിയ താരമാണ് വിഷ്ണു. ബിഗ് ബോസ് വീട്ടിൽ ആദ്യ ദിവസങ്ങളിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. മാത്രമല്ല, നിരവധി ഗെയിമുകളിൽ മുൻ പന്തിയിൽ തന്നെ എത്തിയ താരം  വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ബിഗ് ബോസ്സിന്റെ അവസാന നാളുകളിൽ ആണ് വിഷ്ണു പരുപാടിയിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ പുറത്താക്കൽ. ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. എയർപോർട്ടിൽ നിന്ന് മുതൽ തന്നെ സ്വീകരണം കിട്ടിയ വിഷ്ണുവിന് വീട്ടിൽ വന്നിട്ടും ആരാധകരുടെ ഗംഭീര സ്വീകരണം ആയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.  അവ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ  നേടാറുമുണ്ട്.  എന്നാൽ ഇപ്പോൾ വിഷ്ണു പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏറെ നാളത്തെ തന്റെ ആഗ്രഹങ്ങൾക്ക് ശേഷം സ്വന്തമായി ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ് വിഷ്ണു ഇപ്പോൾ. വിഷ്ണു  തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.  ജീവിതത്തില്‍ കണ്ട വലിയ സ്വപ്നങ്ങളില്‍ ഒന്ന് ആയിരുന്നു സ്വന്തം ആയി ഒരു കാര്‍ വാങ്ങുക എന്നത്.

ഒരുപാട് ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാന്‍ എന്റെ ആദ്യ കാര്‍ സ്വന്തമാക്കി. സംഭവം ഫിനാന്‍സ് ഒക്കെയാണ്. എന്നാലും ഒരുപാട് സന്തോഷവും അതിനേക്കാള്‍ ഏറെ അഭിമാനവുമുണ്ട്. എനിക്കൊരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ദൈവത്തിനും എന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും ഒരുപാട് നന്ദി & സ്‌നേഹം. പിന്നെ എന്റെ വിജയത്തിലും, പരാജയത്തിലും,വളര്‍ച്ചയിലും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും തീര്‍ത്താല്‍ തീരാത്ത അത്രയും നന്ദിയും കടപ്പാടുമുണ്ടെന്നായിരുന്നു താരം പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Devika Rahul