Film News

‘ഈ സിനിമ നിങ്ങള്‍ നിര്‍ബന്ധമായി കാണണം സഹനശേഷി ക്ഷമ എല്ലാം നമ്മുക്ക് സ്വയം പരീക്ഷിച്ച് നോക്കാം’

ആന്‍സണ്‍ പോള്‍, മെറിന്‍ ഫിലിപ്പ്, സ്മിനു സിജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉബൈനി സംവിധാനം ചെയ്ത ചിത്രമാണ് റാഹേല്‍ മകന്‍ കോര. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കഴിഞ്ഞ മാസം ചിത്രം സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

അച്ഛനില്ലാതെ വളരുന്നൊരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടേയും മനോഭാവങ്ങളിലെ മാറ്റം രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജോലി ചെയ്ത് മകനെ വളര്‍ത്തിയ വ്യക്തിയാണ് നായകന്റെ അമ്മ. ബേബി എടത്വയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സുഹൃത്തും വിദേശ മലയാളിയുമായ ഷാജി കെ ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം. ആന്‍സണ്‍ പോള്‍ മകനാവുമ്പോള്‍ അമ്മ വേഷത്തില്‍ എത്തുന്നത് സ്മിനു സിജോ ആണ്. അല്‍ത്താഫ് സലിം, മനു പിള്ള, വിജയകുമാര്‍, രശ്മി അനില്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാവുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ സിനിമ നിങ്ങള്‍ നിര്‍ബന്ധമായി കാണണം സഹനശേഷി ക്ഷമ എല്ലാം നമ്മുക്ക് സ്വയം പരീക്ഷിച്ച് നോക്കാം’ എന്നാണ് വിഷ്ണു വിജയ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം.

ഒരു സിനിമ പരാജയപെടുന്നത് ആ സിനിമയില്‍ എന്തെങ്കിലും കുറവുകള്‍ വന്നതായിരിക്കാം കാരണം ??
എന്നാല്‍ ഒരു സിനിമയുടെ എല്ലാം വശങ്ങളും നന്നായിട്ട് കൂടിയിട്ട് ഒരു പടം 8 നിലയില്‍ പൊട്ടിയിട്ടുണ്ടോ ഉണ്ട് അതാണ് റാഹേല്‍ മകന്‍ കോര ??
റിവ്യൂ പറഞ്ഞാല്‍ കേസിന് പോകേണ്ടി വരും എന്ന് കരുതി റിവ്യൂ പറയാതിരുന്ന ആദ്യ മലയാള സിനിമ ??
അഭിനയത്തിന്റെ കാര്യത്തില്‍ നായകനും നായികയും തമ്മില്‍ അതി ഭീകര competition ആയിരുന്നു ഞങ്ങളില്‍ ആര് നന്നായി വെറുപ്പിക്കും എന്ന് എന്നാല്‍ അത് സമനിലയില്‍ അവസാനിച്ചു ??
കോമഡികള്‍ എല്ലാം laughing gas അല്ലെങ്കില്‍ കത്തി കാണിച്ച് ഭീഷണിപെടുത്തിയാല്‍ പോലും കാണുന്നവര്‍ ചിരിക്കുമോ എന്ന് സംശയമാണ് അത്രക്കും നല്ല തമാശകളാണ് സിനിമ മൊത്തം ??
Background score , Music , Acting അങ്ങനെ എല്ലാം അളവില്‍ കൂടുതല്‍ സിനിമയില്‍ ഉണ്ട് ഒന്നും കുറച്ചിട്ടില്ല ??
ഒരു Social message കൂടി പടത്തില്‍ ഉണ്ട് അതുംകൂടി കാണുന്നതോടെ എല്ലാം പൂര്‍ത്തിയാവും ????????
ഈ സിനിമ നിങ്ങള്‍ നിര്‍ബന്ധമായി കാണണം സഹനശേഷി ക്ഷമ എല്ലാം നമ്മുക്ക് സ്വയം പരീക്ഷിച്ച് നോക്കാം
ഒരു അവസരം കിട്ടും ?? Try it
ഇത്തരം സിനിമകള്‍ കണ്ണില്‍ പെടാതെ ഇരിക്കാനോ നിരോധിക്കനോ നിയമനിര്‍മാണം നടത്തിയിരുന്നെങ്കില്‍ എത്ര നന്നായനെ എന്ന് ഒരു ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു നന്ദി നമസ്‌കാരം ??
കുറച്ചു കൂടിപ്പോയോ

Ajay Soni