വിവാഹത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല എന്നെന്നോട് പറഞ്ഞ ഒരാളുണ്ട്; ആ പറഞ്ഞ ആളുടെ മുഖം ഈ ചിത്രത്തിൽ കാണുന്ന ഒരാളെ പോലെയുണ്ട്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിൽ കൂടി ശ്രദ്ധേയനായ താരം റാണ ദഗ്ഗുബട്ടിയുടെ വിവാഹം അഗസ്സ്റ് 8നു ആയിരുന്നു, അടുത്ത സുഹൃത്തായിരുന്ന മിഹികയെയാണ് റാണ ജീവിതസഖിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. മിഹികയുമായുള്ള വിവാഹം ഉറപ്പിച്ച കാര്യം റാണ തന്നെയാണ് പുറത്ത് വിട്ടത്, തന്റെ ഇൻസ്റ്റാഗ്രാമിൽ മിഹീകയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരം വിവാഹ വാർത്ത പുറത്ത് വിട്ടത്.

ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, വിക്രം പ്രഭു, ശ്രുതി ഹാസന്‍, കീര്‍ത്തി സുരേഷ്, കാജല്‍ അഗര്‍വാള്‍, ശ്രിയ റെഡ്ഡി തുടങ്ങിയവരെല്ലാം റാണയ്ക്കും മിഹികയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. പിന്നാലെ ആശംസകള്‍ക്കെല്ലാം നന്ദി അറിയിച്ച് റാണയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആശംസകള്‍ അറിയിച്ചവരുടെ കൂട്ടത്തില്‍ റാണയുടെ അടുത്ത സുഹൃത്തായ തമിഴ് നടന്‍ വിഷ്ണു വിശാലും ഉണ്ടായിരുന്നു. റാണയെ കുറിച്ചുളള വിഷ്ണു വിശാലിന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. “കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് വിവാഹിതനാകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും വയ്യെന്ന് ആരോ പറഞ്ഞു.

ഈ ചിത്രത്തിലെ വ്യക്തിയെ കാണാൻ അയാളെ പോലെയുണ്ട് എന്ന് താരം കുറിചു, ഇരുവർക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, നല്ലൊരു ജീവിതം കിട്ടട്ടെ എന്നും വിഷ്ണു വിശാല്‍  ട്വീറ്റിൽ കുറിച്ചു. ഇതിനു പിന്നാലെ റാണയും എത്തി കുറച്ച് വർഷങ്ങൾ കഴിഞ്ഞു സഹോദര എന്നായിരുന്നു റാണയുടെ മറുപടി, എന്തായാലൂം ഇരുവരുടെയും ഈ സംസാരം എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago