മലയാളത്തിന്റെ താര രാജാവിന്റെ മകളാണ് വിസ്മയ മോഹന്‍ലാല്‍. അച്ഛന് സിനിമാ ലോകത്ത് നിറഞ്ഞു നില്ക്കുന്ന താരമായപ്പോഴും അതിനോടൊന്നും താത്പര്യമില്ലാത്തയാളാണ് വിസ്മയ. പുസ്തകങ്ങളോടാണ് താരപുത്രിയുടെ കൂട്ട്.
വിസ്മയയുടെ കവിതാ സമാഹാരം ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പുറത്തിറങ്ങിയിരുന്നു. കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ ‘നക്ഷത്ര ധൂളികളും’ പുറത്തിറങ്ങിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമൊന്നുമല്ല വിസ്മയ. വല്ലപ്പോഴും മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വിസ്മയ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താരപുത്രിയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. എന്റെ ബ്യൂട്ടിഫുള്‍ മമ്മ നല്കിയ സമ്മാനം എന്നു പറഞ്ഞാണ് വിസ്മയ ചിത്രം പങ്കുവച്ചത്. മൂന്നു ക്യൂട്ടായ കുഞ്ഞി കാര്ട്ടൂണുകകളാണ് ചിത്രത്തിലുള്ളത്.
കൈകൊണ്ടു ഭംഗിയായി വരച്ച് കളര്‍ ചെയ്ത ബുക്ക്മാര്ക്കാണ് വിസ്മയ പോസ്റ്റ് ചെയ്ത ചിത്രത്തില്‍. മമ്മ എന്നതുകൊണ്ട് അമ്മ സുചിത്ര സമ്മാനിച്ചതാണോ എന്ന് വ്യക്തമല്ല. പുസ്തക പ്രേമികളുടെ പ്രിയ സമ്മാനമാണ് ബുക്ക് മാര്‍ക്ക് അതുകൊണ്ട്തന്നെ വിസ്മയ്ക്ക് ഏറെ പ്രിയപ്പെട്ട സമ്മാനമാണ് ലഭിച്ചിരിക്കുന്നത്.
അച്ഛന്റെ പാത പിന്തുടര്ന്ന് മകന് പ്രണവ് അഭിനയത്തില്‍ സാന്നിധ്യം അറിയിച്ചെങ്കിലും താരപുത്രനും അഭിനയത്തില്‍ സജീവമല്ല. ട്രിപ്പിങ്ങാണ് പ്രണവിന്റെ താത്പര്യം.