അങ്ങനെ മൂന്നര വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ശേഷം വിശ്വരൂപം നടന വിസ്മയം മോഹന്‍ലാലിന് സ്വന്തമാവുകയാണ്. മോഹല്‍ലാലിന് വേണ്ടി ഈ വലിയ ശില്പം പണി കഴിപ്പിച്ചത്, ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത്രയും നാളായി തനിക്ക് വേണ്ടി പണിതുകൊണ്ടിരുന്നു ഈ ശില്പം പണി പൂര്‍ത്തിയായ ശേഷം നടന് മോഹന്‍ലാല്‍ സ്വന്തമാക്കിയത്.
12 അടി ഉയരത്തില്‍ പൂര്‍ണമായും തടിയില്‍ തീര്‍ത്ത ഈ ശില്പം ചെന്നൈയിലെ മോഹന്‍ലാലിന്റെ വസതിയിലേക്കാണ് കൊണ്ടുപോവുക എന്നാണ് അറിയുന്നത്. കുമ്പിള് തടിയിലാണ് ഈ ശില്പം പണിതിരിക്കുന്നത്. 12 ഉയരത്തില്‍ മൂന്നര വര്‍ഷം കൊണ്ട് ചെയ്തു തീര്‍ത്ത ഈ ശില്പത്തിന് മറ്റൊരു സാധ്യത കൂടി തെളിയുന്നുണ്ട്. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഈ വിശ്വരൂപ ശില്പം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
3 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മ്മിച്ച വിശ്വരൂപം നടന് മോഹന്‍ലാല്‍ വാങ്ങിയിരുന്നു…എന്നാല്‍ പിന്നീട് മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചാണ് 12 അടിയിലെ വിശ്വരൂപം പണിതതെന്ന് നാഗപ്പന് പറഞ്ഞതായാണ് വിവരം. ഒരുപാട് പ്രത്യേകതകളാണ് ഈ വിശ്വരൂപത്തിന് ഉള്ളത്.
മഹാഭാരതത്തിലെ വിവിധ സന്ദര്‍ഭങ്ങളും ഇതിലെ ചെറുതും വലുതുമായ നാനൂറോളും രൂപങ്ങളുമാണ് വിശ്വരൂപത്തില്‍ ഉള്ളത്. ഗീതോപദേശം, ചൂതാട്ടം, ശരശയ്യയിലെ ഭീഷ്മര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലേക്ക് വെച്ചുതന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്നാണ് ഇതിന്റെ ശില്പികള് അവകാശപ്പെടുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…