എല്ലാം നടന്റെ നിര്‍ദേശം അനുസരിച്ച്..!! ‘വിശ്വരൂപം’ സ്വന്തമാക്കി മോഹന്‍ലാല്‍!!

അങ്ങനെ മൂന്നര വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ശേഷം വിശ്വരൂപം നടന വിസ്മയം മോഹന്‍ലാലിന് സ്വന്തമാവുകയാണ്. മോഹല്‍ലാലിന് വേണ്ടി ഈ വലിയ ശില്‍പം പണി കഴിപ്പിച്ചത്, ശില്‍പി വെള്ളാര്‍ നാഗപ്പനും സഹശില്‍പികളായ ഒന്‍പതു പേരും ചേര്‍ന്നാണ്.…

അങ്ങനെ മൂന്നര വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ശേഷം വിശ്വരൂപം നടന വിസ്മയം മോഹന്‍ലാലിന് സ്വന്തമാവുകയാണ്. മോഹല്‍ലാലിന് വേണ്ടി ഈ വലിയ ശില്‍പം പണി കഴിപ്പിച്ചത്, ശില്‍പി വെള്ളാര്‍ നാഗപ്പനും സഹശില്‍പികളായ ഒന്‍പതു പേരും ചേര്‍ന്നാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത്രയും നാളായി തനിക്ക് വേണ്ടി പണിതുകൊണ്ടിരുന്നു ഈ ശില്‍പം പണി പൂര്‍ത്തിയായ ശേഷം നടന്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.

12 അടി ഉയരത്തില്‍ പൂര്‍ണമായും തടിയില്‍ തീര്‍ത്ത ഈ ശില്‍പം ചെന്നൈയിലെ മോഹന്‍ലാലിന്റെ വസതിയിലേക്കാണ് കൊണ്ടുപോവുക എന്നാണ് അറിയുന്നത്. കുമ്പിള്‍ തടിയിലാണ് ഈ ശില്‍പം പണിതിരിക്കുന്നത്. 12 ഉയരത്തില്‍ മൂന്നര വര്‍ഷം കൊണ്ട് ചെയ്തു തീര്‍ത്ത ഈ ശില്‍പത്തിന് മറ്റൊരു സാധ്യത കൂടി തെളിയുന്നുണ്ട്. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഈ വിശ്വരൂപ ശില്‍പം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

3 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മ്മിച്ച വിശ്വരൂപം നടന്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നു…എന്നാല്‍ പിന്നീട് മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചാണ് 12 അടിയിലെ വിശ്വരൂപം പണിതതെന്ന് നാഗപ്പന്‍ പറഞ്ഞതായാണ് വിവരം. ഒരുപാട് പ്രത്യേകതകളാണ് ഈ വിശ്വരൂപത്തിന് ഉള്ളത്.

മഹാഭാരതത്തിലെ വിവിധ സന്ദര്‍ഭങ്ങളും ഇതിലെ ചെറുതും വലുതുമായ നാനൂറോളും രൂപങ്ങളുമാണ് വിശ്വരൂപത്തില്‍ ഉള്ളത്. ഗീതോപദേശം, ചൂതാട്ടം, ശരശയ്യയിലെ ഭീഷ്മര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലേക്ക് വെച്ചുതന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്നാണ് ഇതിന്റെ ശില്‍പികള്‍ അവകാശപ്പെടുന്നത്.