മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയം ചെന്നൈയെ വലച്ചിരിക്കുകയാണ്. പ്രളയക്കെടുവിലാ നാട് അതിജീവിക്കുന്നുള്ളൂ. ചെന്നൈയിലെ താഴ്ന്ന ഇടങ്ങളിലെല്ലാം ഇപ്പോഴും വെള്ളക്കെട്ടാണ്. സാധാരണക്കാരെയും താരങ്ങളെയുമെല്ലാം ദുരിതം ഒരുപോലെ ബാധിച്ചിരിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി താരങ്ങളും കൈ കോര്‍ത്തിരുന്നു. നടന് വിഷ്ണു വിശാലും കനിഹയുമെല്ലാം സഹായം അഭ്യര്‍ഥിച്ചിരുന്നു. ബോളിവുഡ് താരം ആമിര്‍ഖാനും പ്രളയത്തില്‍പ്പെട്ടിരുന്നു.
ഇപ്പോഴിതാ തലൈവര്‍ രജനീകാന്തിന്റെ വീടും വെള്ളത്തിലായിരുന്നു. താരത്തിന്റെ വീടിന് പുറത്തും വെള്ളക്കെട്ടായ വീഡിയോയാണ് ഇപ്പോല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചെന്നൈ പോയസ് ഗാര്ഡന് ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ടാണുണ്ടായത്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്തെ ഗതാഗതം പ്രയാസത്തിലാണെന്നും കാണാം.
അതേസമയം ചെന്നൈയിലെ പ്രളയ ബാധിതര്‍ക്ക് രജനികാന്ത് 10 കോടി രൂപ സഹായം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം നല്‍കിയത്. ഷാരൂഖ് ഖാനും നേരത്തെ ഒരു കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു. നടന്മാരായ സൂര്യയും കാര്‍ത്തിയും 10 ലക്ഷം രൂപയും നല്‍കിയിരുന്നു.