Categories: Film News

നടിയെ ആക്രമിച്ച കേസ്; സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

നടിയെ ആക്രമിച്ച കേസ്; സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാനും മറ്റുമായി രൂപം കൊണ്ട സംഘടനയാണ് ഡബ്ല്യുസിസി. സിനിമക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന നിരവധി വ്യക്തികളാണ് സംഘടനയിൽ ഉള്ളത്. ഇപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചാണ് ഡബ്ല്യുസിസി രംഗത്ത് വന്നിരിക്കുന്നത് ഡബ്ല്യുസിസിയുടെ ഫേസ്ബുക് അക്കൗണ്ട് വഴിയായിരുന്നു വിമർശനം.

ഡബ്ല്യുസിസിയുടെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ : 2017 താൻ നേരിട്ട ലൈംഗീയ അക്രമത്തെയും തട്ടികൊണ്ട് പോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗിതമായി പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സർക്കാരും അധികാരികളും എന്ത് ചെയ്തു. അതിജീവിച്ച സ്ത്രീയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമ വ്യവസായം എന്ത് ചെയ്തു. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും എന്ത് ചെയ്തു എന്നതരത്തിലുള്ള ചോദ്യങ്ങളുമായി ഇപ്പോൾ ഡബ്ല്യുസിസി രംഗത്ത് വന്നിരിക്കുന്നത്.

Rahul