പാലക്കാട്ടുകാരിയായ ആ ലിറ്റിൽ ബേബി റനീഷയാണോ? ചോദ്യവുമായി ആരാധകരും ശോഭയും, മറുപടി നൽകി റിനോഷ്

കഴിഞ്ഞ സീസൺ ബി​ഗ് ബോസിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് റിനോഷ് ജോർജ്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും പോസിറ്റീവ് വൈബുണ്ടാക്കിയാണ് റിനോഷ് ആരാധകരെ ഉണ്ടാക്കിയത്. ബി​ഗ് ബോസിൽ ഒപ്പമുണ്ടായിരുന്നു ലെച്ചുവിന്റെ കൂടെയുള്ള മ്യൂസിക്ക് വീഡിയോയും അടുത്തിടെ റിനോഷ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ ബി​ഗ് ബോസിലെ സഹ മത്സരാർത്ഥിയായിരുന്നു ശോഭ വിശ്വനാഥ് കൂടെ പങ്കെടുത്ത റിനോഷിന്റെ ഒരു അഭിമുഖം വൈറലാവുകയാണ്.

”റിനോഷിനെപ്പറ്റി പറയാൻ ഒരുപാടുണ്ട്. വാ തോരാതെ പറയാൻ പറ്റും. സീസൺ ഓഫ് ഒറിജനൽസിൽ വളരെ കുറച്ച് പേർ മാത്രമേ ഒറിജിനൽ എന്ന് പറയാൻ പറ്റുന്നുള്ളവരുള്ളൂ. അതിൽ ഒരാളാണ് റിനോഷ്. ഞാനത് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഒരിക്കലും മാറരുത്. ഇങ്ങനെ തന്നെ നീ ഉണ്ടാകണം. യു ആർ എ ബ്യൂട്ടിഫുൾ ആന്റ് ജെനുവിൻ സോൾ” എന്നാണ് ശോഭ റിനോഷിനെ കുറിച്ച് പറഞ്ഞത്.

Rinosh George

പിന്നാലയുള്ള ശോഭയുടെ ഒരു ചോദ്യമാണ് വൈറലാകുന്നത്. ആരാണ് ആ പാലക്കാടുകാരി കുട്ടി? കമന്റ് ബോക്‌സിലൊക്കെ ആരാണ് ആ പാലക്കാട് കുട്ടി എന്നാണ് എല്ലാവരും ചോദിക്കുന്നത്. നമ്മുടെ ഗ്രൂപ്പിൽ ഒരേയൊരു പാലക്കാട് കുട്ടിയേ ഉള്ളൂ. ഇനി അതാണോ? എന്നാണ് ശോഭ ചോദിച്ചത്. തുടർന്ന് റിനോഷ് മറുപടി നൽകി.

”ഒരു പാട്ട് ഇറക്കിയിരുന്നു. അതിൽ റൈം ആയിട്ടൊരു വരിയുണ്ടായിരുന്നു. ‘ഷീ ഈസ് ഫ്രം പാലക്കാടാ, ഷീ ഈസ് മൈ ലിറ്റിൽ ബേബിയാടാ’ എന്നായിരുന്നു വരി. വെറുതെ എഴുതിയതാണ്. എഴുതിയപ്പോൾ അങ്ങനെ എഴുതിയെന്ന് മാത്രം വേറെ വിഷയമൊന്നുമില്ല. കുറേ പേർ കമന്റ് ചെയ്തത് കണ്ടു. റെനീഷ പാലക്കാട് ആണ്. അതിനാൽ റെനീഷ ആണോ എന്ന്. പക്ഷെ അങ്ങനൊന്നുമല്ല. എഴുതിയപ്പോൾ അങ്ങ് എഴുതിയതാണെന്ന് റിനോഷ് പറഞ്ഞു.