ജിന്റോയും ,അർജുനും ഇഞ്ചോടിഞ്ച്‌ പോരാട്ടം ; വോട്ടിംഗ് ആരാകും കപ്പുയർത്തുക ? 

ജിന്റോയാണോ  വിന്നർ അതോ അർജുൻ ആണോ എന്ന ആകാംക്ഷയിലാണ് താരങ്ങളുടെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് . പ്രേക്ഷകപ്രീതിയിൽ മുന്നിലുള്ളത് ഇവർ രണ്ടുമാണ് . ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ടിംഗിൽ  ഇവർ തമ്മിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . എന്തായാലൂം   ബിഗ് ബോസ് സീസൺ സിക്സിന്റെ ടൈറ്റിൽ വിന്നർ ആരാണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. നാളെ രാത്രി ഏഴുമണി മുതൽ ഗ്രാൻഡ് ഫിനാലെയുടെ സംപ്രേഷണം നടക്കും. ആരാകും വിജയ് എന്നറിയാൻ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . ഓരോ മത്സരാർത്ഥിയും നേടിയ വോട്ടുകൾ നാളത്തെ  ഫിനാലെ ദിവസം മാത്രമേ പ്രഖ്യാപിക്കപ്പെടുകയുള്ളൂ. എന്നാൽ നിലവിലെ വോട്ടിംഗ് നിലയെ കുറിച്ച് സോഷ്യൽ മീഡിയ പോളുകളും സർവ്വേകളും പറയുന്നത് എന്താണെന്നു നോക്കാം. നിരവധി പോളുകളും സര്വേകളുമാണ് ബിഗ് ബോസ് ഫിനാലെയുമായി ബന്ധപ്പെട്ട നടക്കുന്നത്. ഇതിലെല്ലാ ജിന്റോ അനുകൂല തരംഗമാണ് കാണാൻ സാധിക്കുന്നത്. പിന്നെയാണ് അർജുനും ജാസ്മിനുമൊക്കെ. അതായത് വോട്ടിംഗിൽ ഒന്നാമത് ജിന്റോയും രണ്ടാം സ്ഥാനത്ത് അർജുനുമാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്. ജാസ്മിൻ മൂന്നാം സ്ഥാനത്തും ഋഷി നാലാം സ്ഥാനത്തും അഭിഷേക് അഞ്ചാം സ്ഥാനത്തുമെന്ന രീതിയിലാണ് പോളുകളും സർവ്വേകളും സൂചിപ്പിക്കുന്നത്. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ,  ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ.

ഇവരിൽ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജിന്റോ, അർജുൻ, ജാസ്മിൻ  എന്നിവരാണ് നിലവിൽ വോട്ടിംഗിൽ വമ്പൻ കുതിപ്പു നടത്തുന്നത്. ആരാവും വിജയി എന്നു പ്രഖ്യാപിക്കാനാവാത്ത രീതിയിൽ കടുത്തമത്സരമാണ് അന്തിമഘട്ടത്തിൽ നടക്കുന്നത്.  ഇതിൽത്തന്നെ  ജിന്റോയും അർജുനും ഇഞ്ചോടിഞ്ചു മത്സരമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു പോൾ പ്രകാരം 34% വോട്ടുകൾ ജിന്റോ നേടിയപ്പോൾ 32% വോട്ടുമായി അർജുൻ തൊട്ടു പിന്നാലെ തന്നെയുണ്ട്. പക്ഷേ, വോട്ടിംഗ് നിലകൾ മാറി മറിയുന്നതിനാൽ ആരാണ് ലീഡ് ചെയ്യുക എന്ന് കാത്തിരുന്നു തന്നെ അറിയണം.   എന്നാൽ ബിഗ് ബോസ് ക്വീൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന  ജാസ്മിൻ ഏറെ പിന്നിലാണ് . പതിനൊന്നു ശതമാനം വോട്ടമാത്രമാണ് നേടിയിട്ടുള്ളത് . ഈ പോൽ പ്രകാരം ഋഷി ജാസ്മിനെക്കാൾ മുന്നിലുണ്ട്. പതിനാറു ശതമാണ് വോട്ട് റിഷിക്കുണ്ട്. ടിക്കറ്റ് ട്ടോ ഫിനാലെയിൽ വിന്നറായിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് ആദ്യം പ്രവേശനം നേടിയ അഭിഷേക് ആകട്ടെ രണ്ട ശതമാനം വോട്ട് ആണ് ഈ പോളിൽ നേടാൻ ആയിട്ടുള്ളത്. മറ്റൊരു സൈറ്റിലെ പോളിലെ റിസൾട്ടും ജിന്റോക്ക് അനുകൂലമാണ്. ഏകദേശം മുപ്പത്തി ഒന്ന് ശതമാനത്തോളം വോട്ട് ജിന്റോക്കുണ്ട്. 29 ശതമാനത്തോളം വോട്ടുമായി അർജുൻ തൊട്ടു പിന്നാലെ ഇവിടെയും ഉണ്ട്. എന്നാൽ ഇതി മൂന്നാം സ്ഥാനത് ജാസ്മിനും നാലാം സ്ഥാനത് അഭിഷേകുമാണ് . അഞ്ചാം സ്ഥാനത്താണ് ഋഷിയുടെ സ്ഥാനം. ജാസ്മിന് പക്ഷെ 21 ശതമാന വോട്ട് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ. തൊട്ടുപിന്നാലെ  അഭിഷേക് ശ്രീകുമാർ ഉണ്ടെങ്കിലും പന്ത്രന്ദ് ശതമാനത്തിലേറെ വോട്ട് മാത്രമേ പോൽ ചെയ്തിട്ടുള്ളൂന്നോ. ഋഷിയാകട്ടെ ഒൻപത് ശതമാനത്തോളം വോട്ടുമായായി ഏറെ പിന്നിലും.  സമൂഹമാധ്യമങ്ങളിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും ഒപ്പം യുട്യൂബിലും മറ്റിടങ്ങളിലുമൊക്കെ നടക്കുന്ന വോട്ടുകളിലും നിലവിൽ ലീഡ്  ചെയ്ത നിൽക്കുന്നത് ജിന്റോയാണ് . പക്ഷെ ഇതൊക്കെയും അനൗദ്യോഗിക പോളിംഗ് ആയത് കൊണ്ട് ആരാകും വിണ്ണരെന്നു കൃത്യമായി പറയാനും സാധിക്കില്ല. പക്ഷെ മുൻ സീസണുകളിലൊക്കെ ഇത്തരം പോളുകളിലെ പ്രവചങ്ങൾക്കനുസരിച്ചായിരുന്നു ടൈറ്റിൽ വിന്നർ ഉണ്ടായത്. അഞ്ചാം സീസണിൽ സോഷ്യൽ മീഡിയ കമ്മ്യൂണിറ്റി പോളിലെല്ലാം അഖിൽ മാരാർക് അനുകൂലമായ വോട്ടിംഗ് നില ആയിരുന്നു.

അഖിൽ തന്നെ ആയിരുന്നു വിണ്ണരും. അത് കൊണ്ട് തന്നെ ഈ പോളിംഗ് ഒക്കെ വിശ്വസിക്കാമെന്നാണ് പ്രേക്ഷകർ പറയുന്നത്. അങ്ങനെ ആണെങ്കിൽ ജിന്റോ ആയിരിക്കും ഇത്തവണത്തെ വിന്നർ. ഷോ തുടങ്ങിയപ്പോൾ മുതൽ ഒറ്റക്ക് സ്വന്തമായൊരു ഗെയിം പ്ലാൻ കാഴ്ചവെക്കാൻ കഴിഞ്ഞ ആളാണ് ജിണ്ടോ. സഹ മത്സരാര്ഥികളെലാം മദനെന്നും നുണയാണെന്നും പറഞ്ഞ് ഒറ്റപ്പെടുത്തിയതൊക്കെ ഭൂരിപക്ഷം വരുന്ന മലയാളി പൊതബോധത്തിന്റെ പ്രീതിനേടിയെടുക്കാൻ കഴിന്റ്ര്ന്നു . അതെസമയം മൂന്നുമാസമായി മലയാളികളുടെ സ്വീകരണമുറികളെ ആവേശത്തിലാക്കി വിജയകരമായി സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് മലയാളം സീസൺ 6 നാൾതോടെ  അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. ഞായറാഴ്ച 7 മണി മുതൽ ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലും ഫിനാലെയുടെ തത്സമയസംപ്രേക്ഷണം കാണാം.