പ്രേമം എന്ന ഹിറ്റ് സിനിമയിൽ കൂടി മലയാളത്തിന് ലഭിച്ച നടിയാണ് അനുപമ, എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അനുപമ മലയാള സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുകയാണ്, അതിന്റെ കാരണം വ്യ്കതമാക്കുകയാണ് താരം ഇപ്പോൾ. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്. പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയില്‍ നിന്ന് മാറി നിന്നതെന്നുമാണ് അനുപമ പറയുന്നത്.
അനുപമ പറയുന്നത് ഇങ്ങനെ, സോഷ്യൽ മീഡിയയിൽ എനിക്ക് ജാഡയാണെന്നും അഹങ്കാരം ആണെന്ന് പ്രചരിച്ചു. പ്രേമം സിനിമയുടെ പ്രൊമോഷന് വേണ്ടി ഞാൻ നിരവധി ഇന്റർവ്യൂ കൊടുത്തിരുന്നു, സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകള്‍ അവസരങ്ങള്‍ ഉപയോഗിക്കാന്‍ എന്നോട് പറഞ്ഞതിനാല്‍ ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്കി. കുറെ കൊടുത്ത് ഞാൻ തന്നെ മടുത്തു, എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ എനിക്ക് റോൾ വളരെ കുറവായിരുന്നു, എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ പബ്ലിസിറ്റി ഉപയോഗിചെന്നാണ്. സിനിമക്കാർ പറഞ്ഞത് പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്.
ട്രോളുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു, അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകള്‍ നിരസിക്കാന്‍ തുടങ്ങി.ഈ സമയത്ത് എനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് നിരവധി ആളുകൾ പറയുവാൻ തുടങ്ങി, ഇത് ഞാൻ ഒരു ചലഞ്ച് ആയിട്ടെടുത്തു, ഒരു പുതിയ ഭാഷ പഠിച്ച് ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. അങ്ങനെ രണ്ടു തെലുങ്ക് സിനിമ കിട്ടി. അവിടെ നിന്നും ഞാൻ തമിഴിലേക്കും എത്തിച്ചേർന്നു.
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും വിവാഹ…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…