കുമ്പള ആരിക്കാടി മുഹിയുദ്ദീന് മസ്ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന കുഴഞ്ഞു വീണു മരിച്ചു. ഇരുപത്തിയഞ്ചു വയസായിരുന്നു. കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകമാണ് ഭാര്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാടിനെയും ദുഃഖത്തിലാഴ്ത്തി.
ഒരു മാസം മുമ്പാണ് സഫാന ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ പ്രസവിച്ച് മാതാവിന്റെ വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസം കുഞ്ഞിന്റെ തൊട്ടില് കെട്ടല്‍ ചടങ്ങുകള്‍ക്കായി ആരിക്കാടിയിലെ ഭര്തൃവീട്ടിലേക്കെത്തിയതായിരുന്നു.
ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തിയിരുന്നു. കുഞ്ഞിനെയും ഭാര്യയേയും കണ്ട അഷ്റഫിന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. നിമിഷങ്ങള്‍ക്കകമാണ് ഭാര്യ സഫാന സഫാന കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…