Categories: Film News

‘അവന്റെ ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിത്…’ അവതാരകന്റെ മുഖത്തടിച്ചതിനെ കുറിച്ച് വില്‍ സ്മിത്തിന്റെ അമ്മ

നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. ഭാര്യ ജേഡ് സ്മിത്തിന്റെ തലമുടിയെ പൊതുവേദിയില്‍ കളിയാക്കിയതിനാണ് വില്‍ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയത്. ഇപ്പോഴിതാ ,ംഭവത്തില്‍ പ്രതികരിച്ച് വില്‍ സ്മിത്തിന്റെ അമ്മ കരോളിന്‍ സ്മിത്ത്.

‘എല്ലാവരോടും വളരെ നല്ല രീതിയില്‍ ഒരുപോലെ പെരുമാറുന്ന ഒരാളാണ് അവന്‍. ഇതാദ്യമായാണ് അവന്‍ ഇങ്ങനെ പൊട്ടിത്തെറിക്കുന്നത് ഞാന്‍ കാണുന്നത്. അവന്റെ ജീവിതത്തില്‍ ആദ്യത്തെ സംഭവമാണിത്… ഒരിക്കലും അവനിങ്ങനെയൊന്നും ചെയ്ത് ഞാന്‍ കണ്ടിട്ടില്ല’, മുഖത്തടിച്ച സംഭവത്തെക്കുറിച്ച് കരോളിന്‍ പറഞ്ഞതിങ്ങനെ. ‘എനിക്കറിയാം അവന്‍ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന്. എന്തുമാത്രം കഠിനാധ്വാനമാണ് അവന്‍ ചെയ്യുന്നതെന്ന്’. മകന്റെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അമ്മ പറഞ്ഞു.

അതേസമയം ഓസ്‌കര്‍ വേദിയില്‍ ഉണ്ടായ സംഭവത്തിന് മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിലും പിന്നീടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു.

Gargi