വിംബിൾഡൺ മത്സരം കാണാൻ മോഹൻലാൽ ലണ്ടനിൽ, ചിത്രങ്ങൾ വൈറൽ

ലണ്ടനിൽ എത്തിയ നടൻ മോഹൻലാലിൻറെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കുറച്ചു ദിവസം മുൻപ് മമ്മൂട്ടിയും മാഞ്ചസ്റ്ററിലും, ലണ്ടനിലും എത്തിയ വിവരവും സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യ്തിരുന്നു. ലണ്ടനിൽ എത്തിയ മോഹൻലാൽ വിംബിൾ ടൺ മത്സരം കാണുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

ഡിസ്‌നി സ്റ്റാർ  ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രസിഡന്റ് ആയ മാധവന്റെ കൂടെ ആണ് മോഹൻലാൽ ഈ വിംബിൾ ടൺ പോരട്ട ദ്രശ്യങ്ങൾ കാണുന്നത്, മോഹൻലാൽ തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ വനിതാ സിംഗിൾസിലെ സെമി ഫൈനൽ പോരാട്ടം കാണാൻ ആണ് നടൻ ലണ്ടനിൽ എത്തിയിരിക്കുന്നത്.

എന്നാൽ ഇതിനു മുൻപ് താരത്തിനോടൊപ്പം ലണ്ടനിൽ വെച്ച്  ചില മലയാളികൾ  സെൽഫി എടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, താരത്തിന്റെ സ്വകാര്യ സന്ദര്ശനത്തിനിടയിലാണ് മോഹൻലാൽ ലണ്ടനിലെ ഈ ദ്രശ്യവും കാണാൻ എത്തിയതെന്നും സൂചനകൾ ഉണ്ട്.

Suji