Categories: Film News

വരാനിരിക്കുന്നത് മനസിലാക്കിയാൽ ഒരു ഇടവേള നല്ലതാകുമെന്നു മനസിലായി, സാമന്ത

തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിന്ന നടി സാമന്ത, ഈ അടുത്തിടക്ക് നടി  സിനിമയിൽ നിന്നും ഇടവേള എടുക്കുന്നു എന്ന് സോഷ്യൽ മീഡിയിൽ എല്ലാം ചർച്ചകൾ ആയ സംഭവം ആയിരുന്നു, എന്നാൽ നടി അതിനൊന്നും പ്രതികരിച്ചു എത്തിയിട്ടുമില്ലായിരുന്നു, എന്നാൽ നടി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അഭിനയത്തിൽ നിന്നും താത്കാലികമായി താൻ ഇടവേള എടുക്കുന്നു എന്നാണ് താരം ഇപ്പോൾ പറയുന്നത്.

സിറ്റ്ഡെൽ വെബ് സീരിസിന്റെ ഇന്ത്യൻ പതിപ്പിലാണ് താര ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്, ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചു എന്ന പോസ്റ്റലാണ് താരം ഈ കാര്യവും വെളിപ്പെടുത്തിയത്, ഇതിന്റെ അഭിനയം കഴിഞ്ഞു താൻ ഇനിയും ഒരു ചെറിയ ഇടവേള എടുക്കുന്നു യെന്നായിരുന്നു. വരാനിരിക്കുന്നത് ഇനിയും എന്താണെന്നു മനസിലാക്കിയാൽ ഒരു ഇടവേള നല്ലതാകുമെന്നാണ് നടി പറയുന്നത്.

അതിൽ ഒരു തെറ്റുമില്ല എന്നും  നടി കൂട്ടിച്ചേർത്തു, ഈ വെബ് സീരിസിന്റെ സംവിധായകനും താരം നന്ദി പറഞ്ഞു, ഒരിക്കലും കൈവിടാതെ ഓരോ യുദ്ധത്തിലും പോരാടാൻ എന്നെ സഹായിച്ചതിന് നന്ദി, ജീവിതകാലം മുഴുവൻ ഓർത്തുവെക്കാൻ തന്ന റോളിനും നന്ദി ഇങ്ങനെയാണ് താരം സംവിധയകനെ നന്ദി അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. സിനിമ ജീവിതത്തിൽ ഏകദേശം ഒരുവർഷം ഇടവേള എടുക്കുന്നു എന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്.

 

Suji