Film News

ഭാര്യയ്ക്കായി പലചരക്ക് കടയില്‍ നിന്നും ചോക്ലേറ്റ് വാങ്ങി സൂപ്പര്‍താരം!!

കെജിഎഫ് സീരിസിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷ്. ആരാധകരുടെ പ്രിയ താരമാണ് യാഷ്. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിയ്ക്കുന്ന താരവുമാണ്. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. താരജാഡയില്ലാത്ത താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ചെറിയൊരു കടയില്‍ നിന്നും ഭാര്യ രാധികയ്ക്കായി ചോക്ലേറ്റ് വാങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ണാടകയുടെ വടക്കന്‍ തീരപ്രദേശത്തെ ഭട്കലിലെ കടയിലാണ് താരം എത്തിയത്.

അടുത്തിടെ, ഭാര്യ രാധിക പണ്ഡിറ്റിനും മക്കളായ അയ്റയ്ക്കും യാഥര്‍വിനും ഒപ്പം ഭട്കലിലെ ചിത്രാപൂര്‍ മഠം ക്ഷേത്രസന്ദര്‍ശനത്തിന് താരം എത്തിയിരുന്നു. അപ്പോഴത്തെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പലചരക്ക് കടയുടെ മുന്നില്‍ താരത്തിന്റെ ഭാര്യയുമുണ്ട്.

കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിട്ടും താരജാഡയില്ലാത്ത താരത്തിന് കൈയ്യടിയ്ക്കുകയാണ് ആരാധകലോകം. ഈ ലാളിത്യമാണ് എല്ലാ താരങ്ങള്‍ക്കും ആവശ്യമെന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍

Anu