Film News

ദി കേരളാ സ്റ്റോറി ഒടിടിയിലെത്തി!!

ഏറെ വിവാദമായ ചിത്രമായിരുന്നു ദി കേരളാ സ്റ്റോറി. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിതമാണ് ചിത്രം പറഞ്ഞത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. കേരളത്തിലെ തിയ്യേറ്ററില്‍ ചിത്രം വിലക്കിയിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ 5- ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തീയേറ്ററുകളില്‍ ചിത്രം മികച്ച വിജയമാണ് കേരളാ സ്റ്റോറി നേടിയത്. 15-20 കോടി ബജറ്റില്‍ നിര്‍മ്മിച്ച കേരള സ്റ്റോറി ആഗോളതലത്തില്‍ 300 കോടിയിലധികം കളക്ഷനും നേടിയിരുന്നു. ആദാ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

അതേസമയം, കേരള സ്റ്റോറി ടീമിന്റെ ഏറ്റവും പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബസ്തര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കേരളാ സ്റ്റോറിയ്ക്ക് ശേഷം വിപുല്‍ അമൃത്ലാല്‍ ഷായും സുദീപ്‌തോ സെന്നും ഒന്നിക്കുന്ന ചിത്രവുമാണ് ബസ്തര്‍. യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ചിത്രം ഈ വര്‍ഷം തന്നെ തീയേറ്ററുകളിലെത്തും

Anu B