ടോക്‌സിക് എ ഫെയറി ടെയിലുമായി റോക്കിംഗ് സ്റ്റാര്‍ യാഷും ഗീതു മോഹന്‍ദാസും വരുന്നു!!!

കെജിഎഫ് സീരിസിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. 2022 ല്‍ റിലീസ് ചെയ്ത കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം യാഷിന്റെ അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നില്ല. ആരാധകലോകം ഒന്നടങ്കം നിരാശയിലായിരുന്നു. അതിനിടെ ഗീതു മോഹന്‍ദാസും യാഷും ഒന്നിക്കുന്നെന്നും റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഇപ്പോഴിതാ അക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. ഒന്നര വര്‍ഷത്തെ നിശബ്ദതയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി യാഷിന്റെ പുതിയ ചിത്രം പ്രഖാപിച്ചിരിക്കുകയാണ്. ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എക്കാലത്തെയും രസകരമായ ഒരു സഹകരണം പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രം, രാജ്യാന്തര തലത്തില്‍ പ്രശസ്തയായ സംവിധായിക ഗീതു മോഹന്‍ദാസും റോക്കിംഗ് സ്റ്റാറും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയും ഏറുകയാണ്.

‘ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ് എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ് പറഞ്ഞത്.

ഗീതു മോഹന്‍ദാസാണ് ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്‌സിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10 ന് ലോകമെമ്പാടും തിയ്യേറ്ററിലെത്തും.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

46 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago