ജന്മദിനത്തില്‍ ഏറെ ഭയപ്പെടുത്തുന്നു!! മരണപ്പെട്ട ആരാധകരുടെ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് യഷ്

കഴിഞ്ഞ ദിവസമാണ് കന്നട താരം യഷിന്റെ പിറന്നാള്‍ ആഘോഷമാക്കാനിരുന്ന ആരാധകര്‍ അപ്രതീക്ഷിത അപകടത്തില്‍ മരണപ്പെട്ടത്. ഇഷ്ട താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ചുള്ള ഫ്‌ലക്‌സ് കെട്ടുന്നതിനിടെ ഷോക്കേറ്റാണ് മൂന്ന് ആരാധകര്‍ മരണപ്പെട്ടത്. ഇപ്പോഴിതാ മരണപ്പെട്ട ആരാധകരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ താരം തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

ആരാധകരുടെ വീട്ടിലെത്തി യഷ് അനുശോചനം അറിയിച്ചു. തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ട രീതി ഇതായിരുന്നില്ല എന്ന് താരം പറഞ്ഞു. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങള്‍ എന്നെ പൂര്‍ണ്ണ ഹൃദയത്തോടെ സ്നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലത്തെ സംഭവങ്ങള്‍ ജന്മദിനത്തില്‍ എന്നെ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും യഷ് പറഞ്ഞു.

ആരാധന പ്രകടിപ്പക്കേണ്ടത് ഇങ്ങനെയല്ല. ദയവായി നിങ്ങളുടെ സ്നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെല്‍ഫികള്‍ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കണമെന്നും യഷ് ആരാധകരോട് പറഞ്ഞു.

നിങ്ങള്‍ എന്റെ ഒരു യഥാര്‍ത്ഥ ആരാധകനാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് എല്ലാം നിങ്ങളാണ്, അവര്‍ക്ക് അഭിമാനികരമാകുന്ന പ്രവര്‍ത്തികള്‍ ചെയ്യുക’, യഷ് കൂട്ടിച്ചേര്‍ത്തു

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു യഷ് ആരാധകരുടെ ജീവനെടുത്ത അപകടം. 25 അടിയുള്ള യഷിന്റെ കട്ടൗട്ട് കെട്ടുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹനമന്ത ഹരിജന്‍ (21), മുരളി നടവിന്‍മണി (20), നവീന്‍ ഗാസി (19) എന്നീ യുവാക്കളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

യഷിന്റെ 38 -ാം ജന്മദിനമാണ് ഇന്ന്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് യഷ് സിനിമാജീവിതം ആരംഭിച്ചത്. 2007ലിറങ്ങിയ ‘ജംഫതര ഹുടുവാകി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ‘കെജിഎഫ്’ ചിത്രങ്ങളിലൂടെയാണ് താരം ജനപ്രിയതാരമായി മാറിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ആണ് അണിയറയിലൊരുങ്ങുന്ന യഷിന്റെ ചിത്രം.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago