Film News

50 കോടി മുടക്കി, നിലം തൊടാതെ മമ്മൂട്ടി ചിത്രം; രണ്ട് വമ്പൻ താരങ്ങൾ ഒന്നിച്ചിട്ടും തകർന്നടിഞ്ഞ് യാത്ര 2

തുടർച്ചയായ ഹിറ്റുകളിലൂടെ മലയാളത്തിന്റെ സ്വന്തം മെ​ഗാ സ്റ്റാർ മമ്മൂട്ടി കരിയറിലെ മിന്നുന്ന കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. അടുത്ത് കാലത്ത് ക്രിസ്റ്റഫർ, ഏജന്റ് എന്നീ ചിത്രങ്ങൾ മാത്രമാണ് ബോക്സ് ഓഫീസിൽ കാലിടറിയത്. ഭ്രമയു​ഗം ഇന്ത്യയൊട്ടാകെ ചരിത്രം തീർക്കുമ്പോൾ മറ്റൊരു മമ്മൂട്ടി ചിത്രം തകർച്ച നേരിടുകയാണ്. ആന്ധ്രാപ്രദേശ് തെരെഞ്ഞെടുപ്പിന് മുന്നോടിയായി തിയേറ്ററുകളിലെത്തിയ ജീവ – മമ്മൂട്ടി ചിത്രമായ യാത്ര 2 വാണ് തിയേറ്ററുകളിൽ തകർന്നടിഞ്ഞത്.

മമ്മൂട്ടി നായകനായി തെലുങ്കിൽ മികച്ച വിജയം നേടിയ ചിത്രമാണ് യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പുറത്ത് വരുമ്പോൾ ചിത്രം നേരിട്ടത് കനത്ത തിരിച്ചടിയാണെന്നാണ് വ്യക്തമാകുന്നത്. 50 കോടിയിലേറെ ചെലവ് വന്ന സിനിമയ്ക്ക് മുടക്കുമുതലിന്റെ 20 ശതമാനം പോലും നേടാനായില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ബുധനാഴ്ചയോടെ ഏതാണ്ട് എല്ലാ തിയേറ്ററുകളിൽ നിന്നും സിനിമ വാഷ് ഔട്ട് ആകപ്പെട്ടിട്ടുണ്ട്.

യാത്രയിൽ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തിയപ്പോൾ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കായിരുന്നു. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി ജീവയാണ് വേഷമിട്ടത്.. മഹി വി രാഘവിന്റേത് തന്നെയായിരുന്നു തിരക്കഥ.

Ajay Soni