‘പ്രൊഡ്യൂസര്‍ മേഡം, പതിവു പോലെ കല്ലിന് കാറ്റ് പിടിച്ചത് പോലെ ത്രൂ ഔട്ട് അഭിനയിച്ചു തീര്‍ത്തു’

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘വീകം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ രഞ്ജിനി വാര്യറായി ഷീലു എബ്രഹാം എത്തുന്നു. സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം തീര്‍ത്തുമൊരു പോലീസ് സ്റ്റോറിയാണ് പറയുന്നത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വീകം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പ്രൊഡ്യൂസര്‍ മേഡം, തന്റെ ഐ പി എസ് ഓഫീസര്‍ എന്ന കഥാപാത്രം പതിവു പോലെ കല്ലിന് കാറ്റ് പിടിച്ചത് പോലെ ത്രൂ ഔട്ട് അഭിനയിച്ചു തീര്‍ത്തുവെന്ന് യെമ്മര്‍ മോഹന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഇന്റര്‍വ്യൂകളില്‍ കോമഡി പറഞ്ഞ് ചിരിപ്പിക്കുന്നത് പോലെയല്ല താന്‍ ബിഗ് സ്‌ക്രീനില്‍ എന്ന് ധ്യാന്‍ ശ്രീനിവാസ് വീണ്ടും തെളിയിക്കുന്നു വീകം എന്ന സിനിമയില്‍. ത്രില്ലര്‍ ജേണറില്‍ ഉള്ള വീകം നോണ്‍ ലീനിയര്‍ മോഡിലായതിനാലായിരിക്കാം സ്‌ളോ ഫെയ്സില്‍ ലാഗടിപ്പിക്കുന്നുണ്ട്, നല്ലതു പോലെ. പ്രൊഡ്യൂസര്‍ മേഡം, തന്റെ ഐ പി എസ് ഓഫീസര്‍ എന്ന കഥാപാത്രം പതിവു പോലെ കല്ലിന് കാറ്റ് പിടിച്ചത് പോലെ ത്രൂ ഔട്ട് അഭിനയിച്ചു തീര്‍ത്തു. ദിനേഷ് പ്രഭാകര്‍ എന്ന നടന്‍ ഞെട്ടിച്ചു … ഗംഭീരമാക്കാമായിരുന്ന ഒരു ത്രെഡ് ആയിരുന്നു വീകമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹന്‍, സംഗീതം- വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം- പ്രദീപ് എം.വി.

പ്രൊജക്റ്റ് ഡിസൈന്‍- ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അമീര്‍ കൊച്ചിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവന്‍, സൗണ്ട് ഡിസൈന്‍- അജിത് എ ജോര്‍ജ്, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്‍ട്ടിന്‍ ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്‍, മുകേഷ് മുരളി, ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Gargi