നിവിന്‍ പോളിയെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് റാം ഒരുക്കിയ ‘ഏഴു കടല്‍ ഏഴു മലൈ’ ചിത്രം വേള്‍ഡ് പ്രീമിയറിലേക്ക്. ലോക പ്രശസ്തമായ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
അന്‍പത്തിമൂന്നാമത് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്ക്രീന്‍ കോമ്പറ്റിഷന്‍ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിക്കുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.
ലോകോത്തര സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പട്ടതെന്ന് ശ്രദ്ധേയമാണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം ഒരുക്കുന്നത്. ഏഴു കടല്‍ ഏഴു മലൈ ബിഗ് ബഡ്ജറ്റ് ചിത്രമാണ്.
നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന് സൂരിയും ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടി അഞ്ജലിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഹിറ്റ് സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഹിറ്റ് ചിത്രങ്ങളായ വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന എന്‍കെ ഏകാംബരമാണ് ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം – മതി വി എസ്, ആക്ഷന്‍ – സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി – സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം ഒരുക്കുന്നത്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…