നിവിന്‍ പോളി- റാം ചിത്രം ‘ഏഴു കടല്‍ ഏഴു മലൈ’ ലോകപ്രശസ്തമായ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക്!!

നിവിന്‍ പോളിയെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം ഒരുക്കിയ ‘ഏഴു കടല്‍ ഏഴു മലൈ’ ചിത്രം വേള്‍ഡ് പ്രീമിയറിലേക്ക്. ലോക പ്രശസ്തമായ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. അന്‍പത്തിമൂന്നാമത്…

നിവിന്‍ പോളിയെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം ഒരുക്കിയ ‘ഏഴു കടല്‍ ഏഴു മലൈ’ ചിത്രം വേള്‍ഡ് പ്രീമിയറിലേക്ക്. ലോക പ്രശസ്തമായ റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

അന്‍പത്തിമൂന്നാമത് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ബിഗ് സ്‌ക്രീന്‍ കോമ്പറ്റിഷന്‍ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം മത്സരിക്കുന്നത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 4 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

ലോകോത്തര സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പട്ടതെന്ന് ശ്രദ്ധേയമാണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം ഒരുക്കുന്നത്. ഏഴു കടല്‍ ഏഴു മലൈ ബിഗ് ബഡ്ജറ്റ് ചിത്രമാണ്.

നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടി അഞ്ജലിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഹിറ്റ് ചിത്രങ്ങളായ വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന എന്‍കെ ഏകാംബരമാണ് ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഉമേഷ് ജെ കുമാര്‍, ചിത്രസംയോജനം – മതി വി എസ്, ആക്ഷന്‍ – സ്റ്റണ്ട് സില്‍വ, കൊറിയോഗ്രഫി – സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം ഒരുക്കുന്നത്.