എന്നെ കെട്ടിപ്പിടിക്കുന്ന രംഗം ചെയ്യാൻ കഴിയില്ല എന്ന് ആ നടി തീർത്ത് പറഞ്ഞു!

നയൻതാരയ്ക്ക് ഒപ്പം കൊലമാവ്‌ കോകിലയിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ആണ് യോഗി ബാബു എത്തിയിരുന്നത്. നയൻതാരയെ പ്രണയിക്കുന്ന കാമുകന്റെ വേഷത്തിൽ ആണ് ചിത്രത്തിൽ യോഗി അഭിനയിച്ചത്. ഇപ്പോൾ നയൻതാരയ്ക്ക് ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായിരുന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് യോഗി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് യോഗി തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞത്. യോഗിയുടെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിൽ ഞാൻ നയൻതാരയെ പ്രണയിക്കുന്ന കാമുകൻ ആയാണ് എത്തിയത്. എന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ എനിക്ക് പേടിയായി. കാരണം എന്നെ പോലെ ഒരാൾ നയൻതാരയ്ക്ക് ഒപ്പം അതും നയൻതാരയുടെ കാമുകനായി അഭിനയിക്കുക എന്ന് പറഞ്ഞപ്പോൾ തീർത്തും പേടി ആയിരുന്നു.

എന്നാൽ ഞാൻ കരുതിയ ഒരാൾ അല്ലായിരുന്നു നയൻതാര. ചിത്രത്തിൽ നയൻതാര എന്നെ പ്രണയിക്കുന്നതിനു വേണ്ടി ഞാൻ കാട്ടി കൂട്ടുന്ന ചില കാര്യങ്ങൾ ഓക്ക് ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഗാന രംഗം ഉണ്ടായിരുന്നു. ആ ഗാനരംഗത്തിൽ അഭിനയിച്ചപ്പോഴൊക്കെ വലിയ പിന്തുണ ആണ് നയൻതാര എനിക്ക് തന്നത്. എനിക്ക് ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരുകയും സൗമ്യമായി പെരുമാറുകയും ചെയ്ത നയന്താരയോട് ശരിക്കും എനിക്ക് ആ സെറ്റിൽ വെച്ച് പ്രണയം തോന്നിയിരുന്നു. കൂടെ ഉള്ള സഹ താരത്തെ കംഫർട്ട് ആയി നിർത്താൻ എപ്പോഴും നയൻതാര ശ്രദ്ധിക്കും എന്നത് തന്നെയാണ് അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.  സെറ്റിൽ ഒരുപാട് കാര്യങ്ങളിൽ നയൻതാര എന്നെ സഹായിച്ചു. എനിക്ക് വേണ്ട പിന്തുണ നൽകി കൂടെ തന്നെ നിന്ന്. ശരിക്കും അപ്പോൾ എനിക് അവരോട് ഒരു പ്രണയം തോന്നുകയും ചെയ്തിരുന്നു.

ഒരിക്കൽ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടിയുമായി ഒരു ചിത്രം ഞാൻ ചെയ്തു. ആ ചിത്രത്തിൽ ആ നടി എന്നെ കെട്ടിപിടിക്കേണ്ട ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ എന്നെ കെട്ടിപ്പിടിക്കാൻ ആ നടി തയാറായില്ല. സംവിധായകൻ അവരോട് കെഞ്ചി പറഞ്ഞിട്ടും എന്നെ കെട്ടിപിടിക്കില്ല എന്ന് അവർ തീർത്ത് പറഞ്ഞു. അന്ന് ഞാൻ അനുഭവിച്ച വേദന വളരെ വലുതാണ്. ആ എനിക്ക് നയൻതാരയ്ക്ക് ഒപ്പം ഇങ്ങനെ അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല എന്നും യോഗി ബാബു പറഞ്ഞു.

 

 

 

 

 

 

 

 

 

Devika Rahul