സീറോ സൈസ്് മാത്രമല്ല സൗന്ദര്യം; വണ്ണമുള്ളവരും സുന്ദരികളാണ്

ഫാഷൻ ഫിറ്റ് ആയി ഇരിക്കാൻ വണ്ണം ഒരു പ്രശ്നമേ അല്ല’’ – രാഗിണി അഹൂജ
വെളുത്ത് മെലിഞ്ഞ സുന്ദരി…’എന്ന് എല്ലാവരും സൗന്ദര്യ സങ്കൽപ്പത്തെക്കുറിച്ച് പറയാറുണ്ട്. മെലിഞ്ഞ ശരീരമാണ് മോഡൽ ഫിഗർ എന്ന വിശ്വാസങ്ങളാണ് സിനിമയിലും ഫാഷൻ ലോകത്തുമൊക്കെ നിലനിൽക്കുന്നതും. എന്നാൽ സൈസ് സീറോ ബ്യൂട്ടികളുടെ കാലം മാറിയെന്ന് പുതിയ ഫാഷൻ ട്രെൻഡുകൾ പറയുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ മാസികയായ ‘എല്ലെ ഇന്ത്യ’ പ്ലസ് സൈസ്ഡ് വിമൻ ഫാഷൻ ചെയ്ത് ഫാഷൻ ലോകത്ത് വളരെ ചർച്ചാ വിഷയമായിരുന്നു.

ലോകസുന്ദരിയും ഇന്ത്യന്‍ സിനിമയുടെ അഭിമാനവുമായ ഐശ്വര്യ റായ് സൗന്ദര്യസങ്കല്‍പ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐശ്വര്യ തന്റെ ആദ്യകുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശരീരം നന്നായി വണ്ണം വെച്ചു. ഇതോടെ അഴകിന്റെ റാണിയായ ഐശ്വര്യയുടെ സൗന്ദര്യം നഷ്ടമായെന്നും ഇനി അവര്‍ക്ക് പഴയപോലെ സിനിമയില്‍ സജീവമാകാന്‍ കഴിയില്ലെന്നും ചിലര്‍ പറഞ്ഞു. ശരീരം വണ്ണം വെച്ചതിന്റെ പേരില്‍ പലയിടത്തും നിന്നും ഐശ്വര്യക്ക് വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നു.

എന്നാല്‍ ഐശ്വര്യ റായിയുടെ വണ്ണം വെച്ച ശരീരം യൂട്യൂബില്‍ ഏറെ തരംഗം തന്നെ സൃഷ്ടിച്ചു. ഒരുപക്ഷേ വണ്ണമുള്ള ശരീരവുമായി പല വേദികളിലും പ്രത്യക്ഷപ്പെട്ട ഐശ്വര്യയെ ആരാധകവൃന്ദം പഴയതിലും കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങി.ഐശ്വര്യ റായിയേയും വിദ്യാബാലന്റേയും സൊനാക്ഷി സിന്‍ഹയുടെയും പോലെ വണ്ണമുണ്ടെങ്കിലും ആത്മ വിശ്വാസവും സൗന്ദര്യവും ഉണ്ടായാൽ മതിയെന്ന് ഇന്ന് പല ഫാഷൻ അനലിസ്റ്റുകളും ഉറക്കെ പറയുന്നു.

ഫാഷന്‍ മെലിഞ്ഞ ശരീരക്കാർക്ക് മാത്രമല്ലെന്നും വണ്ണമുള്ളതും ശരീരസൗന്ദര്യമാണെന്നുമാണ് പുതിയ ചർച്ചകൾ. ഈ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നതാണ് ഇൻസ്റ്റാഗ്രാമിൽ കോസ്മോപൊളിറ്റൻ ഇന്ത്യ നൽകിയ ചിത്രങ്ങൾ. ഈ മോഡലുകളുടെ ചിത്രങ്ങൾ പറയും വണ്ണമുള്ള ശരീരത്തിലെ ആകാരവടിവിൽ സൈസ് സീറോ ഒരു സംഭവമേ അല്ലെന്ന്.

സമൂഹം ആണ് പലപ്പോഴും ആരോഗ്യവും സൗന്ദ്ര്യവും നിർവചിക്കുന്നത്. അത്തരം നിർവചനങ്ങളുടെ പുറത്തുകടക്കുകയാണ് വേണ്ടത്– ശ്യാമ ഷെട്ടി‘‘ശരീരത്തിന്റെ ഭംഗി നോക്കും, ഭംഗിക്ക് വേണ്ടി ശരീരത്തിന്റെ സ്വാഭാവികതയും ഷെയ്പും കളയാൻ ഒരുക്കമല്ല’’– ലിസ ഭോജ്വാനി പെർഫെക്ട് ബ്യൂട്ടി’ എന്ന ഒരു സ്ത്രീയേ ഇല്ല അത് മിഥ്യാധാരണയാണ്’’– ഏയ്ഞ്ചലിക്ക റെയ്ന

മോഡലുകൾക്കൊപ്പം സണ്ണി ലിയോണിയും കോസ്മോപൊളിറ്റനിൽ എത്തിയിട്ടുണ്ട്. ‘‘എന്റെ ശരീരം എങ്ങനെയാണോ, അങ്ങനെ മോഡലിങ് ചെയ്യും അല്ലാതെ മോഡലിങ്ങിനായി ശരീരത്തിന്റെ അഴകളവുകൾ മാറ്റാൻ തയാറല്ല’’– സണ്ണി ലിയോണി
‘‘സ്ത്രീകൾ തന്നെ സൈസ് സീറോയ്ക്ക് പിന്നാലെ ഓടും. സൈസ് 2 ആണെങ്കിലും അതിലെ സൗന്ദര്യത്തെ മനോഹരമാക്കി വയ്ക്കൂ’’– നിത്യ അറോറ