ആദ്യ കുഞ്ഞിനെ പ്രസവിച്ചു 25 ദിവസത്തിന് ശേഷം ഇരട്ടകുട്ടികൾക് ജൻമം നൽകി യുവതി. ഞെട്ടൽ മാറാതെ ശാസ്ത്ര ലോകം

Follow Us :

ആദ്യ കുഞ്ഞിനെ പ്രസവിച്ചു 25 ദിവസത്തിന് ശേഷം ഇരട്ടകുട്ടികൾക് ജൻമം നൽകി യുവതി. ധാക്കയിലാണ് ശാസ്ത്ര ലോകത്തെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച സംഭവം ഉണ്ടായത്.  ബംഗ്ലാദേശ് സ്വദേശിയായ യുവതിയാണ് ഒരു മാസത്തെ വ്യത്യാസത്തിൽ രണ്ടു തവണ പ്രസവിച്ചത്. യുവതിയിൽ രണ്ടു ഗർഭപത്രം ഉണ്ടായിരുന്നുവെന്നാണ് സ്കാനിനിങ്ങിലൂടെ ആശുപത്രി അധികൃതർ മനസിലാക്കിയത്. പക്ഷെ ഈ വിവരം യുവതിക്കോ വീട്ടുകാർക്കോ പോലും അറിയില്ലായിരുന്നു. ഈ സംഭവത്തിൽ യുവതിയുടെയും ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല. 

ഈ മാസം 2 ആം തീയതിയാണ് യുവതി ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ആദ്യ കുഞ്ഞിന് ജൻമം നൽകിയത്. കുറച്ചു ദിവസത്തെ ശുശ്രുയയ്ക്ക് ശേഷം യുവതിയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും വയറുവേദന അനുഭവപ്പെട്ട യുവതിയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം അവിടുത്തെ പരിശോധനയിലായി യുവതിക്ക് രണ്ടു ഗർഭ പത്രം ഉണ്ടായിരുന്നുവെന്നും അതിൽ ഒന്നിൽ നിന്നും മാത്രമാണ് കുട്ടിയെ പ്രസവിച്ചതെന്നും മറ്റൊന്നിൽ കുട്ടി ഉണ്ടന്നും അതും ഇരട്ട കുട്ടികൾ ആണെന്നും കണ്ടെത്തിയത്. പൂർണ വളർച്ചയെത്തിയ ഇരട്ടക്കുട്ടികളെ യുവതി പ്രസവിക്കുകയായിരുന്നു. ആദ്യ പ്രസവത്തിൽ ആൺ കുട്ടിയും രണ്ടാമത്തെ പ്രസവത്തിൽ ആൺ കുട്ടിയും പെൺകുട്ടിയും ആണ്. കുട്ടികളുടെ ആരോഗ്യം പൂർണമായും നല്ല നിലയിലാണ്.