ജനിച്ചിട്ടിന്നുവരെ വേദന എന്താണെന്നറിഞ്ഞിട്ടില്ലാത്ത ശാസ്ത്രലോകത്തിന് അത്ഭുതമായ സ്ത്രീ, ജോ കാമറോൺ

‘നോവറിയാനാവാത്ത’ ഈ അപൂർവ രോഗം കോടിക്കണക്കിന് പേരിൽ ഒരാൾക്കുമാത്രം വരുന്നതാണ്. സ്ത്രീയുടെ പേര്  ജോ കാമറോൺ എന്നാണ്. ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജ് എന്ന സ്ഥലത്താണ് അവർ താമസിക്കുന്നത്. ഒരിക്കൽ ഓസ്റ്റിയോ ആർത്രൈറ്റിസ്രോഗം ബാധിച്ച് ഇടുപ്പ് പൂർണ്ണമായും ദ്രവിച്ചുപോയി. ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ…

‘നോവറിയാനാവാത്ത’ ഈ അപൂർവ രോഗം കോടിക്കണക്കിന് പേരിൽ ഒരാൾക്കുമാത്രം വരുന്നതാണ്. സ്ത്രീയുടെ പേര്  ജോ കാമറോൺ എന്നാണ്. ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജ് എന്ന സ്ഥലത്താണ് അവർ താമസിക്കുന്നത്. ഒരിക്കൽ ഓസ്റ്റിയോ ആർത്രൈറ്റിസ്രോഗം ബാധിച്ച് ഇടുപ്പ് പൂർണ്ണമായും ദ്രവിച്ചുപോയി.

ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടും പ്രത്യേകിച്ച് വേദനയൊന്നും അറിഞ്ഞില്ല. അപ്പോഴാണ് അപൂർവമായ ജനിതക ഭേദം ഡോക്ടർമാർ ആദ്യമായി  തിരിച്ചറിയുന്നത്. പാചകം ചെയ്യുമ്പോൾ പൊള്ളലേറ്റുവത്രെ. അടുപ്പിലെ തീ തട്ടി കൈ പൊള്ളാൻ തുടങ്ങിയിട്ടൊന്നും അറിഞ്ഞില്ല. ഭയം, ഉത്കണ്ഠ, പരിഭ്രമം തുടങ്ങിയ വികാരങ്ങളും  അറിഞ്ഞിട്ടില്ല.

പച്ചക്കറി നുറുക്കുന്നതിനിടെ പലപ്പോഴും കൈ മുറിഞ്ഞിട്ടുണ്ട്. ചോരയുടെ ചുവപ്പ് നിറം പടരുന്നത് കണ്ടാൽ മാത്രമേ കൈ മുറിഞ്ഞിട്ടുണ്ടെന്ന് അവർ തിരിച്ചറിയാറുള്ളൂ. അനസ്തേഷ്യ കൂടാതെ വെരിക്കോസ് വെയിൻ സർജറി നടത്തിയതിന്റെയും പല്ലെടുത്തതിന്റെയും പച്ചയിറച്ചിയിൽ തരിപ്പിക്കാതെ സ്റ്റിച്ചിട്ടതിന്റെയും കഥകൾ അവർക്കു പറയാനുണ്ട്.

പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന സംശയം കാരണം പ്രസവം പോലും ഏറെക്കുറെ അസാധാരണമായ ഒരനുഭവം  എന്നു മാത്രമേ അവർക്ക് തോന്നിയിട്ടുള്ളൂ എന്ന കാര്യം പുറത്തുപറഞ്ഞില്ല. വേദന അനുഭവിക്കുന്ന  ആയിരക്കണക്കായ രോഗികൾക്ക് തന്നെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായാൽ അത് തനിക്ക് സന്തോഷം  ഉണ്ടാക്കുമെന്നും അവര്‍ പറയുന്നു.