ഒരു നാടിനെ നടുക്കിയ അപകടത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

Follow Us :

ഒരു നാടിനെ നടുക്കിയ അപകടത്തിന്റെ cctv ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്ത് നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂത്താട്ടുകുളം എം സി റോഡിൽ വെച്ച് കാറും ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ കാർ യാത്രികരായ രണ്ടു പേര് മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അലീന എല്‍സ ജോസഫ്(18), അലീനയുടെ പിതൃസഹോദര പുത്രന്‍ എബിന്‍ അനുമോന്‍(13) എന്നിവരാണ് മരിച്ചത്.

മാതാപിതാക്കൾക്കൊപ്പം കുവൈറ്റിൽ താമസിക്കുകയായിരുന്ന അലീന മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതുവാനായി നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. അലീനയെ പിതൃസഹോദരനും പുത്രനും കൂടി എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ട് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.

അപകടത്തിന്റെ CCTV ദൃശ്യങ്ങൾ