തന്റെ കൂടെ കിടക്ക പങ്കിട്ടാൽ രണ്ട് ലക്ഷം തരാം നടിയുടെ മറുപടി ഇങ്ങനെ !രോഹന് കുര്യാകോസ് എന്ന വ്യക്തിയാണ് ഗായത്രിക്ക് അശ്ലീല സന്ദേശം അയച്ചത്.
‘രണ്ട് ലക്ഷം രൂപ തരാം ഒരു രാത്രിക്ക് കൂടെ വരാമോ എന്നായിരുന്നു ഗായത്രിക്ക് എത്തിയ അശ്ലീല സന്ദേശം. കാര്യങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ രഹസ്യമായിരിക്കും. വേണമെങ്കില്‍ മണിക്കൂറിന് രണ്ട് ലക്ഷം നല്‍കുകയും ചെയ്യാം’ ഇതായിരുന്നു ഗായത്രിക്ക് ലഭിച്ച സന്ദേശം. എന്നാല്‍ ലഭിച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടടക്കം സമൂഹമാദ്ധ്യമങ്ങളിലെ ഇയാളുടെ എല്ലാ പ്രൊഫൈലുകളുടെ ലിങ്കുകളും പങ്കുവെച്ചുകൊണ്ടാണ് ഗായത്രി പ്രതികരിച്ചത്. ‘താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം’ എന്നായിരുന്നു ഗായത്രിയുടെ മറുപടി. താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സന്ദേശമയച്ച വ്യക്തിയുടെ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.