നയൻ‌താരക്ക് വിവാഹം: വരനെ കണ്ടു അമ്പരന്ന് ആരാധകർ

nayanthara ready to marriage
Follow Us :

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര വിവാഹിതയാകാൻ പോകുന്നു. സംവിദായകനും നടനുമായ വിഘ്നേഷ് ശിവൻ ആണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹം കഴിക്കാനായി തീരുമാനിക്കുന്നത്. വിവാഹം അടുത്ത വര്ഷം ആദ്യവും വിവാഹ നിശ്ചയം ഈ വര്ഷം അവസാനവും ഉണ്ടാകുമെന്നാണ് ഇത് വരെയുള്ള വിവരം. ഒരു പൊതു വേദിയിൽ വെച്ച് നയൻ‌താര തന്നെയാണ് തന്റെ പ്രണയ വാർത്ത വെളിപ്പെടുത്തിയത്. 

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നയൻ‌താര തമിഴിലും തെലുങ്കിലുമായി കത്തിക്കയറുകയായിരുന്നു. ഇന്ന് തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ മുൻപന്തിയിലാണ് നയൻതാരയുടെ സ്ഥാനം. അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആക്കുന്നതിൽ പ്രത്യേക കഴിവാണ് ഈ താരത്തിനുള്ളത്. 2015 ൽ വിഘ്‌നേഷ് സംവിദാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചു ആണ് ഇരുവരും സൗഹൃദത്തിൽ ആകുന്നത്. സൗഹൃദം തുടർന്ന് പ്രണയമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും തങ്ങളുടെ സ്നേഹത്തിന്റെ ആഴം ആരാധകരെ ബോധ്യപെടുത്തുന്നത്.