ബാലഭാസ്കറിന്റെ മരണം: കളവ് പറയുന്നത് ലക്ഷ്മിയോ അതോ ഡ്രൈവറോ?

Balabhaskar Death
Balabhaskar Death
Follow Us :

കേരളം ഞെട്ടലോടെയാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണവാർത്ത കേട്ടത്. ഇവർ മരണപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്കൊരു വിങ്ങലായി അവശേഷിക്കുകയാണ് ഇവർ. പെട്ടന്നുണ്ടായ അപകടത്തിൽ തന്റെ ഭർത്താവിന്റെയും കാത്തിരുന്നു കിട്ടിയ കണ്മണിയുടെയും വിയോഗം താങ്ങാനുള്ള ശക്തി ലക്ഷ്മിക്ക് കാണണമേ എന്ന പ്രാർത്ഥനയായിരുന്നു ഓരോ മലയാളിക്കും. ബാലഭാസ്കറിന്റേത് ഒരു സ്വാഭാവിക മരണമായിരുന്നുവെന്നു വിശ്വസിച്ചിരിക്കുകയായിരുന്ന ഓരോരുത്തർക്കും അതൊരു കൊലപാതകമാകാം എന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഞെട്ടലോടെ മാത്രമേ കേൾക്കാൻ കഴിയു. 

വിദേശത്തു സംഘടിപ്പിക്കുന്ന ഷോകൾക്ക് പിന്നിൽ സ്വർണക്കടത് സംഘത്തിന്റെ കൈകൾ ഉണ്ടെന്നുള്ള അന്വേഷണം ഇപ്പോൾ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ബാലഭാസ്കറിന്റെ ട്രൂപ്പിലും ഇങ്ങനെ സ്വര്ണക്കടത് നടന്നു വന്നിരുന്നോ എന്ന് കൂടുതൽ അന്വേഷണത്തിൽ വ്യക്തമാകും. ബാലഭാസ്കറിന്റെ അറിവില്ലാതെ തന്നെ ട്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ഇത് ചെയ്യാൻ സാദിക്കും എന്നതാണ് എടുത്തു പറയേണ്ടത്. അപകട സമയത്ത് ബാലഭാസ്കറിനും ലക്ഷ്മിക്കുമൊപ്പം ഉണ്ടായിരുന്ന അർജുൻ മുൻപ് ഒരു തട്ടിപ്പ് കേസിൽ പ്രതിയായിരുന്നു. എന്നാൽ ഈ കാര്യം ബാലഭാസ്കറിന് അറിയില്ലായിരുന്നുവെന്നാണ് ലക്ഷ്മി പറയുന്നത്. അത് പോലെ തന്നെ അപകട  ശേഷം അർജുൻ പോലീസിനോട് പറഞ്ഞിരുന്നത് കാർ ഓടിച്ചത് ബാലഭാസ്‌ക്കർ ആയിരുന്നുവെന്നാണ്. എന്നാൽ  ലക്ഷ്മിക്ക് ബോധം വന്നപ്പോൾ പോലീസ് നടത്തിയ തെളിവെടുപ്പിൽ ലക്ഷ്മി പറഞ്ഞത് കാർ ഓടിച്ചിരുന്നത് അർജുൻ ആണെന്നും. അന്ന് മുതലേ പോലീസിന് ഇവരുടെ മൊഴിയിൽ ഉള്ള വൈരുദ്യം മനസിലായെങ്കിലും തെളിവുകൾ അധികം ലഭിക്കാഞ്ഞതിനാൽ അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കഴിഞ്ഞില്ല. 

ഇതോടെ വാഹനം ഓടിച്ചതാരെന്ന് കണ്ടെത്താന്‍ ഫോറന്‍സിക്ക് പരിശോധന ഫലം വരും വരെ കാത്തിരിക്കേണ്ടി വരും. ഇതിന് ശേഷമായിരിക്കും നുണ പരിശോധന വേണമോ എന്നത് സംബന്ധിച്ച്‌ തീരുമാനം എടുക്കുക. ഡ്രൈവര്‍ സീറ്റിലെ ഹെഡ് റെസ്റ്റിലുളള മുടിയുടെ സാമ്ബിള്‍ അപകടത്തിന് തൊട്ട് പിന്നാലെ തന്നെ പോലീസ് ശേഖരിച്ചിരുന്നു. ഇത് ആരുടെ മുടിയെന്ന് അറിയുന്നതോടെ ദുരൂഹത അകലുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

കാറിന്റെ ഹെഡ് റെസ്റ്റില്‍ നിന്ന് ലഭിച്ച മുടിയും, അര്‍ജ്ജുന്റെ മുടിയുമായി സാമ്യം ഉണ്ടെങ്കില്‍ വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെ എന്ന നിഗമനത്തിലെത്താം. എന്നാല്‍ ലക്ഷ്മിയും, അര്‍ജ്ജുനും തങ്ങളുടെ മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുന്നത് ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷം ഒരിക്കല്‍ കൂടി ലക്ഷ്മിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്.

കേസിലെ ആരോപണവിധേയരും, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്ബിയേയും, വിഷ്ണുവിനേയും ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തെ സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ അപേക്ഷ നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.