ഭര്‍ത്താവിന് തന്നെക്കാള്‍ ഇഷ്ടം മകളോട്, അസൂയകൊണ്ട് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് 21 കാരിയായ മാതാവ്

ഭര്‍ത്താവിന് കുഞ്ഞുണ്ടായത്തില്‍ പിന്നെ തന്നോട് സ്നേഹം ഇല്ല. മകളോട് കൂടുതല്‍ സ്നേഹം കാണിക്കുന്നതില്‍ സഹിക്കാന്‍ വയ്യാതെ 21 കാരിയായ മാതാവ് കുഞ്ഞിനെ കഴുത്തറുത്തു കൊന്നു. യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് ഭര്‍ത്താവ് മാലിന്യം കളയാന്‍ പോയ സമയത്താണ്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

ഭാര്യയുടെ കയ്യില്‍ ചോര പുരണ്ടിരിക്കുന്നത് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കാണുന്നത്. മകന്‍ പുറത്തുപോയ സമയത്ത് മരുമകള്‍ അടുക്കളയില്‍ നിന്നും കത്തിയെടുക്കുന്നത് കണ്ടതായി ഭര്‍ത്താവിന്റെ അമ്മയുടെ പൊലീസിനെ അറിയിച്ചു. മകന്‍ സ്വന്തം കുഞ്ഞിനോട് വാത്സല്യം കാണിക്കുന്നതില്‍ മരുമകള്‍ക്ക് അസൂയയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

താന്‍ കുഞ്ഞിനെ സ്നേഹിക്കുന്നതിലും മരുമകള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന് ഈ അമ്മ പറയുന്നു. അടുക്കളയിലെ സിങ്കില്‍ നിന്നാണ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത്. അതില്‍ കുഞ്ഞിന്റെ രക്തം പുരണ്ടിരുന്നു. പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മാര്‍ച്ച്‌ മൂന്നിന് ഈ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.