വിധവയായ യുവതിക്ക് നേരെ ഭർതൃ വീട്ടുകാരുടെ ക്രൂരത. നടുറോഡിൽ വെച്ച് വിവസ്ത്രയാക്കി ഉപദ്രവിച്ചു

Follow Us :

ഭർത്താവിന്റെ മരണ ശേഷം രണ്ടു കുട്ടികളുമായി ഭർതൃ വീട്ടിൽ താമസിച്ചു വന്നുകൊണ്ടിരുന്ന യുവതിക്ക് നേരെ ഭർതൃ സഹോദരിയുടെയും ഭർത്താവിന്റെയും വക ക്രൂര പീഡനം. യുവതി കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി എന്നാരോപിച്ചായിരുന്നു ഇവർ യുവതിയെ ക്രൂരമായി മർദിച്ചത്. ബെംഗളൂരുവിലെ കമ്മനഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിന്റെ മരണ ശേഷം വീട് വിട്ടു പോകാൻ ഭർതൃ സഹോദരി യുവതിയോട് നിരന്തരം ആവിശ്യപെടുമായിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും വാക്കു തർക്കങ്ങളും ഉണ്ടായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയ ഭർതൃ സഹോദരിയും ഭർത്താവും യുവതിക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്നു ആരോപിച്ചു. ഇത് എതിർത്ത യുവതിയെ ആക്രമിക്കുകയായിരുന്നു ഇവർ. വീണ്ടും ഇവർ വീട് വിട്ടുപോകാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നേരെ കല്ലെറിയുകയും ചെരുപ്പ് ഉപയോഗിച്ച്‌ അടിക്കുകയും നടുറോഡില്‍ വച്ച്‌ വിവസ്ത്രയാക്കുകയും ചെയ്തു. അവശയായ യുവതി ബനസ്‍വാഡി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.