തുടരെ തുടരെയുള്ള വമ്പന്‍ വിജയങ്ങൾ കൊണ്ട് തമിഴ് സിനിമ വ്യവസായത്തിന് ഇപ്പോള്‍ ഏറെക്കുറെ നല്ല കാലമാണ്. മുടക്കിയ കാശ് മൂന്നിരട്ടിയായും നാലിരട്ടിയുമൊക്കെ നിര്‍മ്മാതാക്കളുടെ കൈകളില്‍ ഭദ്രമായെത്തുന്നുണ്ട് . തമിഴിൽ സൂപ്പര്‍ താര ചിത്രങ്ങള്‍ മാത്രമല്ല കണ്ടന്റ് ഉള്ള കൊച്ചു സിനിമകളെയും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ട് . രജനികാന്തിന്റെ ജയിലര്‍ തിയേറ്ററുകളെ ഇളക്കി മറിച്ച് കോടികള്‍ വാരിയതോടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമകള്‍ക്കും തമിഴില്‍ വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ. ഇതില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ടീമിന്റെ ലിയോ. ഒക്ടോബര്‍ 19ന് റിലീസ് ചെയ്യുന്ന ചിത്രത്തിന് 400 കോടിയോളം ടേബിള്‍ പ്രൊഫിറ്റ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.അതായത് ഡിജിറ്റൽ പ്ലാറ് ഫോ വിതരവകാശത്തിൽ നിന്നും നിന്നും സാറ്റലൈറ്റ് അവകാശത്തിലൂടെയും മാത്ര. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് വിജയ്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസ് ദിനത്തില്‍ ഒരു വിജയ് ചിത്രത്തിന് ലഭിക്കാറുള്ള പ്രേക്ഷകപ്രതികരണം ഏത് ഭാഷകളിലെയും ചുരുക്കം താരങ്ങള്‍ക്കേ ഉള്ളൂ. പുലര്‍ച്ചെ നാല് മണിക്കും മറ്റും ആരംഭിക്കുന്ന ഫാന്‍സ് ഷോകള്‍ക്ക് ആര്‍പ്പ് വിളിച്ചും വിസിലടിച്ചുമൊക്കെയാണ് ആരാധകര്‍ എത്താറ്. എന്നാല്‍ ആ വിജയ് തന്നെ തിയറ്ററില്‍ ഒരു ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട് ആവേശഭരിതനായി കസേരയില്‍ നിന്ന് എണീറ്റുനിന്ന് വിസിലടിച്ചാലോ? രസകരമായ ഭാവനയെന്ന് പറയാന്‍ വരട്ടെ. അത്തരമൊരു ചിത്രം ഇപ്പോഴിതാ എക്സില്‍ തരംഗമാവുകയാണ്. തനിക്ക് പ്രിയപ്പെട്ട ഒരു ചിത്രത്തിന്റെ റിലീസ് ദിനത്തിലെ ആദ്യ ഷോ കാണാന്‍ വിജയ്ക്ക് അവസരം ലഭിച്ചു.പക്ഷെ അത് ഇവിടെയല്ല അങ്ങ് അമേരിക്കയിലാണെന്ന് മാത്രം. ദളപതി 68 ന്റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സംവിധായകന് വെങ്കട് പ്രഭുവിനൊപ്പം യുഎസിലാണ് ഇപ്പോള്‍ വിജയ്. ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് ഒരു സിനിമയുടെ ആദ്യ ഷോ തിയറ്ററില്‍ കാണാനുള്ള അവസരം വിജയ്ക്ക് ലഭിച്ചത്. ഇന്നലെ തിയറ്ററുകളിലെത്തിയ ഡെന്‍സല്‍ വാഷിംഗ്ടണ്‍ ചിത്രം ദി ഇക്വലൈസര്‍ 3 ആണ് വിജയ് കണ്ടത്. ഒപ്പം വെങ്കട് പ്രഭുവും ഉണ്ടായിരുന്നു. വെങ്കട് പ്രഭു തന്നെയാണ് ചിത്രം കണ്ട് ആവേശഭരിതനായി തിയറ്ററില്‍ എണീറ്റുനില്ക്കുന്ന വിജയ്യുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. വിജയ് കൈകള്‍ ഉയര്ത്തിനില്ക്കുന്ന സമയത്ത് ബിഗ് സ്ക്രീനില്‍ ഡെന്‍സല്‍ വാഷിംഗ്ടണ്‍ തന്നെയാണ്.അതേസമയം തമിഴ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 68. വിജയ്യെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ ഏറെനാളായുള്ള വെങ്കട് പ്രഭുവിന്റെ ശ്രമങ്ങളാണ് ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ ലിയോ ആണ് വിജയ്യുടെ അടുത്ത റിലീസ്. ഒക്ടോബര്‍ 19 ന് ഈ ചിത്രം തിയറ്ററുകളിലെത്തും. വിജയുടെ മറ്റൊരു ഹിറ്റ് ചിത്രമായ ബിഗില്‍ ഒരുക്കിയ എജിഎസ് എന്റര്ടൈന്മെന്റസ് ആണ് ഈ സിനിമയും ഒരുക്കുന്നത്. നിര്‍മ്മാതാവ് അര്‍ച്ചന കല്‍പ്പാത്തിയും ഇവര്‍ക്കൊപ്പം അമേരിക്കറ്റിൽ എത്തിയിരുന്നു. അതേസമയം സിനിമയെ സംബന്ധിച്ച് ഒരു വമ്പന്‍ അപ്ഡേട്ടും നടത്തി സംവിധായകന് വെങ്കട് പ്രഭു. എക്സിൽ രണ്ട ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തുന്ന ഒരു സിനിമയായിരിക്കും എന്ന സൂചനയാണ് സംവിധായകന് നല്‍കിയിരിക്കുന്നത്. ഒരു വസ്തുവിന്റെ ഡിജിറ്റല്‍ ഇമേജ് എടുക്കാന്‍ സഹായിക്കുന്ന ലൈറ്റ് സ്റ്റേജ് എന്ന സംവിധാനം ഉപയോഗിച്ച് ചിത്രീകരിക്കുന്ന വിജയുടെ ചിത്രമാണ് വെ
ങ്കട് പ്രഭു പങ്കുവെച്ചിരിക്കുന്നത്. കൂടാതെ സിനിമയുടെ സെറ്റില്‍ പിന്തിരിഞ്ഞ് നില്ക്കുന്ന വിജയെ മറ്റൊരു ചിത്രത്തില്‍ കാണാം. ഭാവിയിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.ത്രീഡി, മോഷന്‍ പിക്ചര്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഈ സംവിധാനം വിജയ് ചിത്രത്തില്‍ കാര്യമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ദളപതി 68 ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായേക്കാം എന്ന സൂചനയും ലഭിക്കുന്നുണ്ട്. മുന്‍പ് ഒരു അഭിമുഖത്തില്‍ വിജയിയെ വച്ച് ഒരു ചിത്രം ചെയ്താല്‍ എങ്ങനെയായിരിക്കും എന്ന് വെങ്കിട് പ്രഭു പറഞ്ഞതും ഈ ചിത്രങ്ങള്‍ വച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. വിജയിയെ ഒരുകൂട്ടം അന്യഗ്രഹ ജീവികള്‍ കൊണ്ടുപോയാല്‍ അവരുടെ ലോകത്ത് അദ്ദേഹം എന്തൊക്കെ മാസ് കാണിക്കും എന്നത് തന്റെ ആലോചനയിലുണ്ട് എന്നാണ് വെങ്കിട് പ്രഭു അന്ന് പറഞ്ഞത്. ഇത് തന്നെയാണോ പുതിയ ചിത്രത്തിന്റെ കഥയെന്ന ചോദ്യവും ഉയരുന്നുണ്ട്.ചിത്രത്തില്‍ വിജയ്ക്ക് ഡബിള്‍ റോളാണെന്നും ജ്യോതികയും പ്രിയങ്ക മോഹനും നായികമാരായെത്തുമെന്നും സൂചനയുണ്ട്. ഇതിനോടകം സംഗീത സംവിധായകന് യുവന് ശങ്കര്‍രാജ ചിത്രത്തിനായുള്ള പാട്ടുകള്‍ ഒരുക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.