ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത് ക്രിസ്ത്യാനി, രക്തം നല്‍കിയത് മുസ്ലീം!! സ്‌നേഹം മാത്രമെ വിജയിക്കൂ-ബാല

മലയാളി അല്ലെങ്കിലും മലയാളത്തിന്റെ ഹൃദയത്തിലിടം പിടിച്ച നടനാണ് ബാല. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹീറോ ആണ് ബാല. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരാലംബരുടെ അത്താണിയാണ് താരം. അടുത്തിടെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്…

മലയാളി അല്ലെങ്കിലും മലയാളത്തിന്റെ ഹൃദയത്തിലിടം പിടിച്ച നടനാണ് ബാല. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹീറോ ആണ് ബാല. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരാലംബരുടെ അത്താണിയാണ് താരം. അടുത്തിടെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബാല. ഗുരുതര കരള്‍ രോഗബാധിതനായി കരള്‍ മാറ്റി വച്ചാണ് താരം വീണ്ടും ജീവിതത്തിലേക്ക് എത്തിയത്.

അടുത്തിടെയാണ് താരം തനിക്ക് ജീവിതം തിരിച്ചുതന്നയാളെ പരിചയപ്പെടുത്തിയത്. ജോസഫ് എന്നയാളാണ് ബാലയ്ക്ക് കരള്‍ പകുത്തുനല്‍കിയത്. തന്റെ ജീവന്‍ പോയാലും ചേട്ടന്‍ ജീവിക്കണം എന്നായിരുന്നു ജോസഫ് പറഞ്ഞിരുന്നുത്.

ഇപ്പോഴിതാ തന്റെ ശസ്ത്രക്രിയയെ കുറിച്ച് ബാല പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. എപ്പഴോ മരിക്കേണ്ട ആളായിരുന്നു താനെന്നും ദൈവത്തോട് നന്ദി പറയുന്നുവെന്നും ബാല പറഞ്ഞു. ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്. മതമല്ല. ഈ ഭൂമിയില്‍ സ്‌നേഹം മാത്രമെ വിജയിക്കൂവെന്നാണ് ബാല പറയുന്നത്.

ഒരു ഘട്ടത്തില്‍. ഇനി ഞാന്‍ മരിച്ചാലും അന്തസ്സായി, രാജാവായിട്ട് മരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചു. അപ്പോള്‍ ദൈവം പറഞ്ഞു ഇല്ല.. ഇല്ല. എന്നിട്ട് ഡോക്ടറെ എന്നെ ഏല്‍പിച്ചു. ഡോക്ടര്‍ എന്ന് പറയുമ്പോള്‍ ട്രീറ്റ്‌മെന്റ് മാത്രമല്ല, നമ്മുടെ മനസിനകത്ത് കയറി വരണം. എപ്പഴോ മരിക്കേണ്ട ആളായിരുന്നു ഞാന്‍. അതിന് ദൈവത്തോട് ഞാന്‍ നന്ദി പറയുകയാണ് എന്ന് താരം പറയുന്നു.

എല്ലാവരോടും ഞാന്‍ ഒരു കാര്യം ചോദിക്കുകയാണ് ഞാന്‍ ഏത് മതം. ഞാന്‍ ഹിന്ദുവായി ജനിച്ചു, എനിക്ക് കരള്‍ തന്നത്(ജോസഫ്) ക്രിസ്ത്യാനിയാണ്, രക്തം നല്‍കിയത് മുസ്ലീം വ്യക്തിയാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എല്ലാം എന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കയാണ്. ബുദ്ധനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. മതമല്ല. ഈ ഭൂമിയില്‍ സ്‌നേഹം മാത്രമെ വിജയിക്കൂ. അതിനുമപ്പുറം ഒന്നുമില്ല, എന്നാണ് ബാല പറയുന്നത്.