മലയാളികൾക്ക് പ്രിയങ്കരിയായ നടിയും സംവിധായികയുമായ രേവതി ഇനി കളക്ടറുടെ വേഷത്തിൽ. ജലദൗർലഭ്യം പ്രമേയമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന കിണറിലാണ് രേവതി തമിഴ്നാട്ടിലെ തിരുനെൽവേലി കളക്ടറുടെ വേഷത്തിലെത്തുന്നത്.
ബോളിവുഡ് താരം ജയപ്രദയും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പിന് കെനി എന്നാണ് പേരിട്ടിരിക്കുന്നത്. കേരള- തമിഴ്നാട് അതിർത്തിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ജോയ് മാത്യു. ഭഗത് മാനുവൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.