ജീവിതത്തിൽ നടക്കുന്ന പോരാട്ടത്തെക്കാൾ ശക്തമായ ഒരു നേർക്കുനേർ യുദ്ധത്തിന് ഒരുങ്ങുകയാണ് രാമലീലയും സുജാതയും .
ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു ചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇരു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരാണ്. പ്രവീണ്‍ സി ജോസഫ് സുജാതയും അരുണ്‍ ഗോപി രാമലീലയും ഒരുക്കിയിരിക്കുന്നു.പുലിമുരുകന് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്ട്ടിന് ആണ് നായിക.
സെന്‍സറിങ് പൂര്‍ത്തിയാകേണ്ട ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേദിവസം തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ചിത്രം സെപ്തംബര്‍ 28ന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവീന്‍ഭാസ്കറും മാര്ട്ടിന് പ്രക്കാട്ടും ചേര്‍ന്നാണ്. മധു നീലകണ്ഠന് ആണ് ഛായാഗ്രഹണം. സംവിധായകന് മാര്ട്ടിന് പ്രക്കാട്ടും നടന് ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മാണം.