Categories: Current Affairs

അനന്തരാവകാശികൾ വേണമെന്നുള്ള അതിയായ ആഗ്രഹം. മകന്റെ കുഞ്ഞിന് ‘അമ്മ ജൻമം നൽകി.

അനന്തരാവകാശികൾ വേണമെന്നുള്ള അതിയായ ആഗ്രഹം കാരണം മകന്റെ കുഞ്ഞിന് ‘അമ്മ ജന്മം നൽകി. ഗേ ആയ മകൻ മറ്റൊരു പുരുഷനോടൊപ്പം ഒരുമിച്ചു ജീവിക്കണമെന്ന ആഗ്രഹം അമ്മയായ സിസിലിയെ അറിയിച്ചപ്പോൾ അവർക്കുമുന്നിൽ സിസിലി വെച്ച ഏക ഒരു നിബന്ധന ആയിരുന്നു കുടുംബം നശിച്ചു പോകാതിരിക്കാൻ ഒരു അനന്തരാവകാശി വേണമെന്നുള്ളത്. ഈ ആഗ്രഹത്തിന് ഇരുവരും സമ്മതം മൂളിയിരുന്നു. 

എന്നാൽ ഗേ ദമ്പതികൾക്ക് ഐ വി എഫ് ചികിത്സാവഴിയെ കുട്ടികൾ ഉണ്ടാകുമായിരുന്നുള്ളു. ആര് ഗർഭം വഹിക്കും എന്ന ചോദ്യത്തിന് സിസിലി തന്നെ ഉത്തരം കണ്ടെത്തിയിരുന്നു. സിസിലി മകന്റെ കുഞ്ഞിനെ ഗർഭം ധരിക്കാൻ തീരുമാനിച്ചു. എന്നാൽ സിസിലിയുടെ പ്രായവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇതിനു അനുയോജ്യമാണോ എന്ന് പരിശോദിക്കണമായിരുന്നു. റിസൾട്ട് വന്നപ്പോൾ ചികിത്സക്ക് സിസിലി അനുയോജ്യ ആണെന്ന് മനസിലായി. എന്നാൽ ഇത് ബന്ധുക്കളുടെയും പരിചയക്കാരുടെയും പരിഹാസത്തിനും കളിയാക്കലിനും വഴിവെച്ചു. എന്നാൽ സിസിലി അതൊന്നും കാര്യമായി എടുത്തില്ല. കുടുംബത്തിന്റെ ഭാവി മാത്രമായിരുന്നു മനസ്സിൽ.

ഐ വി എഫ് ചികിത്സാവഴി ദമ്പതികൾക്ക് ഒരു കുഞ്ഞും പിറന്നു. ഉമ ലൂയിസ് എന്നാണ് ആ അനന്തരാവകാശിയുടെ പേര്.

Devika Rahul