അനസ്‌തേഷ്യ നല്‍കിയതിന് ശേഷം സ്ത്രീകളോട് ഡോക്ടറുടെ ക്രൂരവിനോദം; അവിചാരിത ദൃശ്യം കണ്ട് ഞെട്ടിയത് മറ്റ് ഡോക്ടർമാർ !

അനസ്‌തേഷ്യ നല്‍കി രോഗിയെ മയക്കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. മയങ്ങി ക്കഴിഞ്ഞാല്‍ പിന്നെ നടക്കുന്നതിനെക്കുറിച്ച് രോഗികള്‍ക്ക് വലിയ ധാരണയൊന്നുമുണ്ടാകാറില്ല. എന്നാലും അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ അവ്യക്തമായ ഒരു ചിത്രം രോഗിയ്ക്ക് തിയേറ്റര്‍ വിടുമ്പോള്‍ ലഭിക്കാറുണ്ട്. പലപ്പോഴും…

അനസ്‌തേഷ്യ നല്‍കി രോഗിയെ മയക്കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. മയങ്ങി ക്കഴിഞ്ഞാല്‍ പിന്നെ നടക്കുന്നതിനെക്കുറിച്ച് രോഗികള്‍ക്ക് വലിയ ധാരണയൊന്നുമുണ്ടാകാറില്ല. എന്നാലും അവിടെ സംഭവിക്കുന്ന കാര്യങ്ങളുടെ അവ്യക്തമായ ഒരു ചിത്രം രോഗിയ്ക്ക് തിയേറ്റര്‍ വിടുമ്പോള്‍ ലഭിക്കാറുണ്ട്. പലപ്പോഴും സര്‍ജറിയ്ക്ക് എത്തിക്കുന്ന രോഗികളോടുള്ള ഡോക്ടര്‍മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പിന്നീട് പരാതി ഉയരാറുമുണ്ട്.

ഇത്തരത്തില്‍ ബിര്‍മിംഗ്ഹാമിലെ അമ്പത്തിമൂന്നുകാരനായ സൈമണ്‍ ബ്രാംഹാള്‍ എന്ന ഡോക്ടര്‍ രോഗികളായ സ്ത്രീകളോടു ചെയ്തത് വിചിത്രമായ കാര്യമാണ്. എന്നാല്‍ ഇയാളുടെ പ്രവര്‍ത്തിയുടെ രീതി മൂലം ഇത്രനാള്‍ രക്ഷപ്പെട്ടു നടക്കുകയായിരുന്നു. തന്റെ മുന്നില്‍ ചികില്‍സയ്ക്കായി എത്തുന്ന സ്ത്രീ രോഗികളുടെ ആന്തരാവയവങ്ങളില്‍ തന്റെ പേരിന്റെ രണ്ടക്ഷരങ്ങള്‍ ഇലക്ട്രിക് ബീം പതിപ്പിച്ച് കോറിയിടുന്നതാണ് ഈ ഡോക്ടര്‍ ശീലമാക്കിയത്.

ആന്തരികാവയവങ്ങളിലെ ഇത്തരം കോറിയിടലുകള്‍ രോഗിയെ ദോഷകരമായി ബാധിക്കില്ലെന്നാണ് സൈമണ്‍ പറയുന്നത്. ആന്തരികാവയവങ്ങളില്‍ ചെയ്യുന്ന ഈ ‘പേരിടല്‍’ ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ സൈമണ്‍ കരള്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്ത്രീയ്ക്ക് അസുഖം ഭേദമാകാതെ വരികയും തുടര്‍ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കേണ്ടി വരികയും ചെയ്തപ്പോഴാണ് ഈ പോറിയിടല്‍ ശ്രദ്ധയില്‍ പെട്ടത്.

 

മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് സൈമണിനെ ആശുപത്രിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് ചികിത്സാ പ്രാവീണ്യം പരിഗണിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ താന്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് സൈമണ്‍ ആശുപത്രിയുടെ അന്വേഷണത്തില്‍ സമ്മതിച്ചു. സൈമണിനെതിരെ നിലവില്‍ പരാതി ഇല്ലാത്തതിനാല്‍ എന്ത് നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ബിര്‍മിങ്ഹാമിലെ നിയമ വിഭാഗം.

കടപ്പാട്: മലയാളി വാർത്ത