അനുശ്രീ പ്രണയത്തിലാണ്; തന്റെ മനസ് കവര്‍ന്ന ആളെ വെളിപ്പെടുത്തി താരം

സിനിമയിലും പൊതുകാര്യങ്ങളും തന്റേതായ നിലപാടുള്ള വ്യക്തിയാണ് നടി അനുശ്രീ. നിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളേയും വിവാദങ്ങളേയും അനുശ്രീ ജീവിതത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്.
അതിനാല്‍ തന്നെ ഇതിനെ കുറിച്ച്‌ അധികം ചിന്തിച്ച്‌ തല പുകയ്ക്കാറുമില്ലത്രേ. ഇതിനിടയില്‍ തന്റെ പ്രണയം വെളിപ്പെടുത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. തനിക്കൊരു പ്രണയമുണ്ടെന്നും അതുപക്ഷേ സിനിമയുമായി ബന്ധമുള്ള ആളല്ലെന്നും അനുശ്രീ പറയുന്നു.’എനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍.
ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ഥിക്കുന്നു’. അനുശ്രീ പറഞ്ഞു.

Devika Rahul