ആദ്യം കന്നട ആചാര പ്രകാരം പിന്നീട് നോര്‍ത്തിന്ത്യന്‍!! ദീപിക -രണ്‍വീര്‍ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെയൊക്കെ

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ദീപിക പദുകോണിന്റേയും രണ്‍വീര്‍ സിങിന്റേയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ ഒന്നാകാന്‍ പോകുന്നത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ജോഡികളാണ് ഇവരുടേത്. അതിനാല്‍…

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് ദീപിക പദുകോണിന്റേയും രണ്‍വീര്‍ സിങിന്റേയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ ഒന്നാകാന്‍ പോകുന്നത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ജോഡികളാണ് ഇവരുടേത്. അതിനാല്‍ തന്നെ ഇവരുടെ വിവാഹ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ അക്ഷമരാണ്.

സിനിമ നടിയാണെന്ന് കരുതി ദുഷിച്ച കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു!! അക്കാദമിയെ നയിക്കാന്‍ ഇവര്‍ക്കാകില്ല, കെപിഎസി ലളിതയ്ക്കെതിരെ കലാമണ്ഡലം ഗോപി

ദീപികയാണ് വിവാഹ വാര്‍ത്ത ആദ്യമായി പ്രേക്ഷകരുമായി പങ്കുവെച്ചത്. ട്വിറ്റര്‍ പേജിലൂടെയായിരുന്നു ദീപികയും വെളിപ്പെടുത്തല്‍. ക്ഷണക്കത്ത് പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരം വിവാഹവാര്‍ത്ത പങ്കുവെച്ചത്. തുടര്‍ന്ന് രണ്‍വീറും ഇന്‍വിറ്റേഷന്‍ ലെറ്ററുമായി രംഗത്തെത്തിയിരുന്നു. നവംബര്‍ 14, 15 തീയതികളിലായിട്ടാണ് വിവാഹം. ദീപിക-രണ്‍വീര്‍ വിവാഹത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്ത്. സൗത്തിന്റേയും നോര്‍ത്തിന്ത്യന്‍ ജനങ്ങളും നോര്‍ത്തിന്ത്യന്‍ ജനങ്ങളും ഒരുപോലെ കാത്തിരിക്കുന്ന ഒരു വെഡ്ഡിങ്ങാണ് ഇവരുടേത്.

വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നല്‍കിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത

രണ്ട് സ്റ്റൈല്‍ വിവാഹം‌
നവംബര്‍ 14, 15 തീയതികളിലായിരിക്കും ദീപിക-രണ്‍വീര്‍ വിവാഹം നടക്കുക. അനുഷ്ക ശര്‍മ വിരാട് കോഹ്ലി വിവാഹം നടന്ന ഇറ്റലിയിവെച്ചാണ് ഈ താര വിവാഹവും നടക്കുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹമാണ് ഇവരുടെ വീട്ടുകാര്‍ ഒരുക്കിയിരിക്കുന്നത് . 14 ന് സൗത്തിന്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹവും 15 ന് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലുളള ചടങ്ങുകളായിരിക്കും നടക്കുക.

നോര്‍ത്തിന്ത്യയില്‍ നിന്നുള്ള വധു സൗത്തിന്ത്യയില്‍ നിന്നുള്ള വരന്‍

ഇവരുടെ വിവാഹത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഒരു പക്ഷെ രണ്ട് രീതിലുള്ള ആചാരങ്ങളിലുളള വിവാഹം ബോളിവുഡില്‍ ആദ്യമായിട്ടാകും നടക്കുന്നത്. ബെംഗളൂര്‍ സ്വദേശിയാണ് ദീപിക. അതിനാല്‍ തന്നെ ആദ്യം കന്നട ആചാരപ്രകാരമുള്ള വിവാഹമായിരിക്കും നടക്കുക. 15 ന് നോര്‍ത്തിന്റെ സ്റ്റൈലിലുള്ള വിവാഹവുമുണ്ടാകും. സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാകും വിവാഹചടങ്ങുകള്‍ക്ക് ഇവര്‍ ധരിക്കുക.

ബോളിവുഡില്‍ നിന്നുളള അതിഥികള്‍

ദീപിക-രണ്‍വീര്‍ വിവാഹത്തിന് അടുത്ത ബന്ധക്കളടക്കം 200 പേരാണ് പങ്കെടുക്കുന്നത. ഇറ്റലിയിലെ വിവാഹത്തിന് ബോളിവുഡില്‍ നിന്നു വളരെ കുറച്ച്‌ താരങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഷാരൂഖ് ഖാന്‍, ഫറാ ഖാന്‍, ആദിത്യ ചോപ്രേ, സഞ്ജയ് ലീല ബന്‍സാലി, രണ്‍വീറിന്റെ അടുത്ത സുഹൃത്ത് പ്രിയങ്ക ചേപ്ര എന്നിവര്‍ മാത്രമാകും പങ്കുടെുക്കുക.

വിവാഹ സര്‍ക്കാരം

വിവാഹം പോലെ രണ്ടു ദിവസത്തെ സല്‍ക്കാര ചടങ്ങുകളും താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിവാഹ സല്‍ക്കാര ആഘോഷങ്ങള്‍ ഒരുക്കിയിട്ടുലളത്. മുംബൈയിലെ ഗ്രാന്റ് ഹായത്ത് ഹോട്ടലിലും ബെംഗളൂരുവിലെ ലീല പാലസ് ഹോട്ടലിലുമാണ് വിരുന്ന് ഒരുക്കിയിട്ടുളളത്. നവംബര്‍ 21 നാണ് ബെംഗളൂരുവില്‍ എന്നാല്‍ മുംബൈയിലെ തീയതി പുറത്തു വിട്ടിട്ടില്ല.

പുതിയ വീട്ടില്‍ പുതിയ ജീവിതം

രണ്‍വീറിന്റെ നവീകരിച്ച വീട്ടിലാകും വിവാഹ ശേഷം ദീപിക ആദ്യ എത്തുക. ഇരുവരും പുതിയ ജീവിതം തുടങ്ങുന്നത് അവിടെ നിന്നാണ്. വിവാഹ പ്രഖ്യാപനത്തിനു മുന്‍പെ വീട് പണി തകൃതിയില്‍ നടക്കുകയായിരുന്നു, രണ്‍വീറിന്റെ അമ്മയും ദീപികയുമായിരുന്നു വീട് പണിയ്ക്ക് മേല്‍നോട്ടം വഹിച്ചത്. വീടിന്റെ നവീകരണം നടക്കുന്നതിനെ തുടര്‍ന്ന് രണ്‍വീറ്‍ ലീല പാലസ് ഹോട്ടലിലായിരുന്നു താമസം. പുതിയ വീട്ടിലേയ്ക്ക് ദീപികയും രണ്‍വീറും ഒരുമിച്ചാകും എത്തുക.

മാതൃക അച്ചനും അമ്മയും

വിവാഹത്തിനു ശേവും ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ദീപിക പറഞ്ഞിരുന്നു. ജീവിതത്തില്‍ തന്റെ റോള്‍മോഡല്‍ അച്ഛനും അമ്മയുമാണ്. അവര്‍ ജീവിച്ചതു പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കരിയറും കുടുംബ ജീവിതവും വിജയകരമായി ഒരുമിച്ച്‌ കൊണ്ട് പോയവരാണിവര്‍. അതുപോലെ സന്തോഷകരമായി കുടുംബജീവിതം മുന്നോട്ട കൊണ്ട് പോകണം. കൂടാതെ വളരെ പ്രതീക്ഷയോടെയാണ് വിവാഹത്തെ നോക്കി കാണുന്നതെന്നും ദീപിക പറഞ്ഞിരുന്നു.