ആദ്യപ്രണയത്തിൽ ഞാൻ വഞ്ചിക്കപ്പെട്ടു കണ്ണീരോടെ നിത്യാമേനോൻ

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നിത്യ മേനോന്‍. നിത്യയും തെലുങ്ക് യുവനടനും പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ് കോളങ്ങളില്‍ പലപ്പോഴും ഇടം പിടിച്ചിരുന്നു. അയാള്‍ വിവാഹമോചിതനാകാന്‍ കാരണം നിത്യയുമായുള്ള പ്രണയമാണെന്നുപോലും ഗോസിപ്പുകള്‍ പരന്നു.…

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി നിത്യ മേനോന്‍. നിത്യയും തെലുങ്ക് യുവനടനും പ്രണയത്തിലാണെന്ന വാര്‍ത്ത ഗോസിപ് കോളങ്ങളില്‍ പലപ്പോഴും ഇടം പിടിച്ചിരുന്നു. അയാള്‍ വിവാഹമോചിതനാകാന്‍ കാരണം നിത്യയുമായുള്ള പ്രണയമാണെന്നുപോലും ഗോസിപ്പുകള്‍ പരന്നു. ഗോസിപ്പുകള്‍ക്ക് താന്‍ വില കൊടുക്കാറില്ലെന്നും ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരിക്കുകയാണ് തന്റെ നിലപാടെന്നുമാണ് നടിയുടെ വാക്കുകള്‍.

എങ്കിലും അവ നല്‍കുന്ന മാനസിക പ്രയാസം വലുതാണെന്നും താരം പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മ്മ ഫലം കിട്ടുമെന്നും നിത്യ കൂട്ടിച്ചേര്‍ത്തു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ കാരണം ഞാനാണെന്ന് പല പ്രചരണങ്ങളും പുറത്തുവന്നു. ആ വാര്‍ത്ത ഒരുപാട് വേദനിപ്പിച്ചിരുന്നെന്നും അദ്ദേഹവുമായി ചേര്‍ന്ന് അഭിനയിച്ച ഒരു സിനിമ ആ സമയം പുറത്തിറങ്ങിയതാകാം ഈ വാര്‍ത്തയ്ക്ക് പിന്നിലെ കാരണമെന്നും നിത്യ പറഞ്ഞു. അത് സത്യമല്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. അദ്ദേഹം വിവാഹമോചിതനായിട്ട് ഇപ്പോള്‍ ഒരുപാട് നാളായെന്നും പ്രണയം സത്യമായിരുന്നെങ്കില്‍ തങ്ങള്‍ ഇതിനോടകം വിവാഹിതരാകുമായിരുന്നല്ലോ എന്നും നിത്യ ചോദിക്കുന്നു.

തന്റെ ജീവിതത്തിലെ ഏക പ്രണയത്തെക്കുറിച്ചും നിത്യ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ആദ്യപ്രണയത്തില്‍ താന്‍ വളരെ സീരിയസ് ആയിരുന്നെന്നും ആ പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായെന്നും താരം പറഞ്ഞു. പ്രണയതകര്‍ച്ചയ്ക്ക് ശേഷമുള്ള കുറച്ചു കാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നെന്നും നടി പറയുന്നു. പിന്നീട് തന്റെ ജീവിതത്തില്‍ പ്രണയങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും നിത്യ പറഞ്ഞു.

പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കാം എന്നാണ് തന്റെ തീരുമാനമെന്നും വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഒരുക്കമല്ലെന്നും നിത്യ പറഞ്ഞു. എന്റെ ലോകം എന്റേത് മാത്രമാണ്, താരം കൂട്ടിച്ചേര്‍ത്തു.