ആഭാസകരമായി രൂപകൽപ്പന ചെയ്ത സ്കൂൾ യൂണിഫോം വിവാദത്തിൽ; പെൺകുട്ടികളെ അപമാനിക്കുന്ന യൂണിഫോമിനെതിരെ വ്യാപക പ്രതിഷേധം

കോട്ടയം: വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ സ്‌കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍ അധികൃതരാണ് കേരളത്തിന് തന്നെ നാണക്കേടാകുന്ന തരത്തില്‍ യൂണിഫോം ഡിസൈന്‍…

കോട്ടയം: വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ സ്‌കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍ അധികൃതരാണ് കേരളത്തിന് തന്നെ നാണക്കേടാകുന്ന തരത്തില്‍ യൂണിഫോം ഡിസൈന്‍ ചെയ്ത് വിദ്യാര്‍ത്ഥിനികളെ ധരിപ്പിച്ചിരിക്കുന്നത്. ഇതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരുകയാണ്.

ഫോട്ടാഗ്രഫറായ സക്കറിയ പൊന്‍കുന്നം ഫേസ്ബുക്കിലിട്ട ചിത്രമാണ് ഇപ്പോള്‍ സംസാര വിഷയം ആയിരിക്കുന്നത്. ‘ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക’.എന്ന കുറിപ്പോടു കൂടിയാണ് സക്കറിയ പൊന്‍കുന്നം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് താഴെ നിരവധി പ്രതിഷേധ കമന്റുകള്‍ ആണ് വരുന്നത്. ‘വിദ്യാഭ്യാസം ബിസിനസ്സായി. സമൂഹത്തില്‍ പണം കൂടിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ മ്യൂസിയത്തിനു തുല്യമായി. ഇതും ഇതിനപ്പുറവും കണ്ടു കൊണ്ടിരിക്കുകയല്ലേ… ആശാവകമായ ഒരു കാര്യമുണ്ട്. കുറച്ചൊക്കെ ബോധമുള്ളവര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ ചേര്‍ത്തു തുടങ്ങി.’, ‘ഇന്ന് സ്‌കൂള്‍ യൂണീഫോമുകള്‍ അവര്‍ പറയുന്ന കടയില്‍ നിന്ന് വാങ്ങണം .അതിന് പൈസ സ്‌കൂളില്‍ അടച്ച് റസിപ്റ്റ് വാങ്ങണം’ഒരു നല്ല തുക കമ്മീഷനായി സ്‌കൂളിന് കൊടുക്കേണ്ടി വരും.അങ്ങനെ വരുമ്പോള്‍ തയ്യല്‍ക്കാരന്‍ ബ്ലൗസ് ബ്രയ്‌സിയര്‍ ആക്കും എല്ലാവര്‍ക്കും ലാഭം’ ഇങ്ങനെ പോകുന്നു പല കമന്റുകളും.

വിദ്യാഭ്യാസ വകുപ്പും, ശിശുക്ഷേമ വകുപ്പും, വനിതാ കമ്മീഷനും ഇതൊന്നും കാണുന്നില്ലേയെന്നും ഈ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്നും ഉള്ള ആവശ്യവും ശക്തമാണ്.

അതേ സമയം ഈ ഫോട്ടോ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സക്കറിയക്ക് ഭീഷണിയും പലകോണില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ‘ആദ്യം ആ യൂണിഫോം പിന്‍വലിക്കട്ടെ. അതിനു ശേഷം ബാക്കി ചെയ്യാം’. എന്ന നിലപാടിലാണ് സക്കറിയ.

https://www.facebook.com/B4blazeMalayalam/photos/a.166889393783521.1073741827.166730937132700/267379363734523/?type=3