ആലപ്പുഴയില്‍ മകളെ എയിഡ്സ് രോഗിയായ അച്ഛന്‍ പീഡിപ്പിച്ചു, ജീവിതാവസാനം വരെ തടവ് വിധിച്ച് കോടതി

കേരളത്തില്‍ ഇന്ന് നടക്കുന്ന പല സംഭവങ്ങളും പലപ്പോഴും ഉത്തരേന്ത്യയെ പോലും തോല്‍പ്പിക്കുന്ന കാര്യങ്ങളാണ്. മലയാളികള്‍ക്കുള്ള ലൈംഗീക ദാരിദ്ര്യം വിളിച്ചു പറയുന്നകാര്യങ്ങള്‍ ആണ് നമ്മുക്കിടയില്‍ നടക്കുന്നത്. അത്തരത്തില്‍ ഒന്നാണ് ആലപ്പുഴയിലും നടന്നത്. സ്വന്തം മകളെ പീഡിപ്പിക്കുന്ന…

കേരളത്തില്‍ ഇന്ന് നടക്കുന്ന പല സംഭവങ്ങളും പലപ്പോഴും ഉത്തരേന്ത്യയെ പോലും തോല്‍പ്പിക്കുന്ന കാര്യങ്ങളാണ്. മലയാളികള്‍ക്കുള്ള ലൈംഗീക ദാരിദ്ര്യം വിളിച്ചു പറയുന്നകാര്യങ്ങള്‍ ആണ് നമ്മുക്കിടയില്‍ നടക്കുന്നത്. അത്തരത്തില്‍ ഒന്നാണ് ആലപ്പുഴയിലും നടന്നത്. സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛന്‍. എയ്ഡ്സ് രോഗിയായ അച്ഛന് സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും  ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണന്ന് വിധിയില്‍ കോടതി  എടുത്തു പറഞ്ഞു.

പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണം നല്‍കണമെന്നും നിര്‍ദേശിച്ചു. ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്റേതാണ് ഉത്തരവ്. ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

പ്രതിക്ക് മുംബൈയിലായിരുന്നു ജോലി.  കുടുംബത്തോടൊപ്പം അവിടെ താമസമായിരുന്നു. ഭാര്യ എയിഡ്സ് ബാധിച്ചു മരിച്ചു. അതിനു ശേഷം മക്കള്‍ക്കൊപ്പമായിരുന്നു പ്രതി. അങ്കണവാടി വര്‍ക്കറോടാണ്  19 വയസ് പ്രായമുണ്ടായിരുന്ന മകള്‍ അച്ഛന്‍ വളരെ ചെറുപ്പം മുതല്‍ തന്നെ പീഡിപ്പിക്കുന്ന വിവരം ആദ്യം പറഞ്ഞത്.

അങ്കണവാടി വര്‍ക്കര്‍ ജില്ല കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്ററെ അറിയിക്കുകയും അവര്‍ ചെങ്ങന്നൂര്‍ പോലീസിന് വിവരം നല്‍കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായി.