Categories: Current Affairs

ആർക്കും അറിയില്ല ഈ മനുഷ്യ സ്നേഹിയെ. സിവിൽ സർവീസ് വിജയ് ധന്യക്ക് വേണ്ടി സന്തോഷ് പണ്ഡിറ്റ് ചെയ്‌തത്‌…

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീധന്യയെ അറിയാത്തവരായി കേരളത്തിൽ ഇന്ന് ആരും തന്നെ ഇല്ല. കഴിഞ്ഞ ദിവസം ശ്രീധന്യയുടെ വീട്ടിൽ ആശംസകൾ അറിയിച്ചുകൊണ്ട് നടൻ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. പക്ഷെ അവിടെ ചെന്ന് ധന്യയുടെ വീടിന്റെ അവസ്ഥ കണ്ടപ്പോൾ താരത്തിന് അതിയായ സങ്കടം തോന്നി. അതിനായി അവരെ സഹായിക്കാനും ആ മനുഷ്യസ്നേഹി തയാറായി. ധന്യയുടെ വീട്ടിലേക്ക് പുതിയ കട്ടിലും കിടക്കയും കസേരയും അലമാരയും താരം വാങ്ങി നൽകി.
സന്തോഷ് പണ്ഡിറ്റ് നല്‍കിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതല്‍ കുട്ടികള്‍ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പറഞ്ഞു.

ശ്രീധന്യയുടെ വീട് സന്ദർശിച്ച വിവരം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. താരം എഴുതിയത് ഇങ്ങനെ,

ഞാന്‍ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദര്‍ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച്‌ ചെറിയൊരു വീട്ടില്‍ താമസിച്ച്‌ അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവര്‍ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

 

Devika Rahul